ഓപ്പറേഷൻ നാർക്കോസ്; റെയിൽവേ പോലീസ് ജനുവരിയിൽ പിടികൂടിയത് 4.57 കോടി രൂപയുടെ മയക്കുമരുന്ന്; മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓപ്പറേഷൻ നാർക്കോസ്; റെയിൽവേ പോലീസ് ജനുവരിയിൽ പിടികൂടിയത് 4.57 കോടി രൂപയുടെ മയക്കുമരുന്ന്; മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ വർഷം ജനുവരി മാസം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ രക്ഷിച്ചത് ആയിരത്തിലേറെ കുട്ടികളെ. 344 പെൺകുട്ടികൾ ഉൾപ്പടെ 1045 കുട്ടികളെയാണ് ആർപിഎഫ് രക്ഷിച്ചത്. ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയായിരുന്ന കുട്ടികളെയാണ് ആർപിഎഫ് രക്ഷപ്പെടുത്തിയത്.

ഓപ്പറേഷൻ നാൻഹെ ഫാരിസ്റ്റേയുടെ ഭാഗമായാണ് റയിൽവേ ഇത്രയധികം കുട്ടികൾക്ക് പുതുജീവൻ നൽകിയത്. ഇന്ത്യയിൽ നിലവിൽ 132 ഓളം റെയിൽവേസ്‌റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നതായി ആർപിഎഫ് ചൂണ്ടിക്കാട്ടി.

റെയിൽവേയുടെ മിഷൻ ജീവൻ രക്ഷ പ്രകാരം 22 സ്ത്രീകളെയും 20 പുരുഷൻമാരെയുമാണ് രക്ഷിച്ചത്. വനിതകളുടെ സുരക്ഷയ്‌ക്കായി മഹിളാ സുരക്ഷാ എന്ന പേരിൽ പദ്ധതി ആരംഭിച്ചതായും റെയിൽവേ വ്യക്തമാക്കി.

ജനുവരി മാസത്തിൽ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മേരി സഹേലി ടീമുകളെ വ്യന്യസിച്ചിരുന്നു. പ്രധാനമായും ഒറ്റയ്‌ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേരി സഹേലി ടീമുകൾ റെയിൽവേ സ്‌റ്റേഷനുകളിൽ ക്യാമ്പ് ചെയ്തിരുന്നത്.

സ്ത്രീ യാത്രക്കാർക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ 13,000 ട്രയിനുകളാണ് പരിശോധിച്ചത്. ലേഡീസ് കോച്ചുകളിൽ യാത്ര ചെയ്ത 2185 പേരെ അറസ്റ്റ് ചെയ്യുകയും പീഡനപരാതിയിൽമേൽ അഞ്ച് പേരെ പിടികൂടുകയും ചെയ്തതായി റെയിൽവേ വ്യക്തമാക്കി.

ഓപ്പറേഷൻ മാതൃശക്തിയുടെ കീഴിൽ ട്രെയിൻ യാത്രയ്‌ക്കിടെ പ്രസവ വേദന അനുഭവിക്കുന്ന ഗർഭിണികളെ സഹായിക്കാനും പ്രത്യേക ടീം രൂപീകരിച്ചിരുന്നതായി റെയിൽവേ പറഞ്ഞു.

രാത്രി സുരക്ഷാ എന്ന ഓപ്പറേഷനിലൂടെ 300 ലധികം ക്രിമിനലുകളെയാണ് പിടികൂടിയത്.ട്രെയിൻ വഴിയുള്ള മനുഷ്യക്കടത്ത് ഭീഷണിയും ഗണ്യമായി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 22 പ്രായപൂർത്തിയാകാത്തവരടക്കം 35 പേരെയാണ് റെയിൽവേ മനുഷ്യക്കടത്തിൽ നിന്നും രക്ഷിച്ചത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 8 പേരെ അറസ്റ്റ് ചെയ്തു.

ട്രെയിൻ വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായുള്ള ഓപ്പറേഷൻ നാർക്കോസും വൻ വിജയകരമായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മാസത്തിൽ മാത്രം 4.57 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 87 പേരും പിടിയിലായി. ലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും ഓപ്പറേഷനിലൂടെ പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

ആർപിഎഫിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ഓപ്പറേഷനിലൂടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും യാത്രക്കാർക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുമെന്ന റെയിൽവേയുടെ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്തുവെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.

Tags: RailwayRailway protection Force
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies