ഗവർണർ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതെന്ന് കുമ്മനം; പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതെന്ന് കുമ്മനം; പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 08:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗവർണർ പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതെന്ന് മുൻ മിസോറം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. പഴ്‌സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്.സർക്കാർ ഇതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് ഗവർണറെ ആക്ഷേപിക്കുമ്പോൾ പ്രതിപക്ഷവും ഒപ്പം ചേരുകയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടതും അതിൽ ഒപ്പുവെയ്‌ക്കേണ്ടതും ഗവർണർ ആണ്. അക്കാര്യത്തിൽ എതിർപ്പോ അഭിപ്രായ ഭിന്നതയോ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താനുളള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്.

പക്ഷെ ഇവിടുത്തെ പ്രശ്‌നം അദ്ദേഹം ഉന്നയിച്ച ചില കാര്യങ്ങളിൽ സർക്കാർ നടപടി സ്വീകരിക്കാത്തതാണ്. ഗവർണറാണ് കേരളത്തിന്റെ ഒന്നാമത്തെ പൗരൻ. സർക്കാർ എക്‌സിക്യൂട്ടീവാണ്. അദ്ദേഹത്തെ മാറ്റി നിർത്തിയും അവഗണിച്ചും സ്വയം ഭരണം നടത്തുകയാണ് മുഖ്യമന്ത്രി. സിപിഎം പാർട്ടി തീരുമാനമനുസരിച്ച് മുന്നോട്ടുപോകുകയാണ് സർക്കാർ.

ഗവർണറെ ഭരണനിർവ്വഹണത്തിൽ സഹായിക്കേണ്ടതും ഒപ്പം നിൽക്കേണ്ടതും ആരാണെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അത് വിവാദമാക്കേണ്ട ഒരു കാര്യവും ഇല്ല. ഒരു ഗവർണറും സ്വന്തം അഡീഷണൽ പ്രൈവറ്റ് അസിസ്റ്റന്റിനെ നിയമിക്കാൻ ആരുടെയും തീരുമാനത്തിനും അനുമതിക്കും കാത്ത് നിന്നിട്ടില്ല. സ്വന്തം ഇഷ്ടമനുസരിച്ച് തനിക്ക് ബോധ്യമുളള ഒരാളെ കണ്ടെത്തേണ്ടത് ഗവർണറാണ്.

സർക്കാർ ശമ്പളം കൊടുക്കുന്നതുകൊണ്ട് അത് സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. അത് അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്‌ട്രീയക്കാരായ ആളുകളെ മന്ത്രിമാരും മറ്റും രണ്ട് വർഷത്തേക്ക് നിയമിച്ച് അവർക്ക് പെൻഷൻ ഉൾപ്പെടെ കൊടുക്കുന്ന വിഷയം ഗവർണർ ഉന്നയിച്ചത് ഗൗരവകരമാണ്. അതിൽ രാഷ്‌ട്രീയമല്ല. ജനങ്ങളുടെ താൽപര്യപ്രകാരമാണ്. പൊതുഖജനാവിൽ നിന്നാണ് ഇതിന് പണം പോകുന്നത്. അത് ജനങ്ങളുടെ പണമാണ്.

മുഖ്യമന്ത്രിയും മന്ത്രിസഭയും പറയുന്നത് പോലെ തുളളാനുളള പാവയല്ല ഗവർണർ. അദ്ദേഹത്തിന് വ്യക്തമായ നിലപാടുണ്ട്. കാഴ്ചപ്പാടുണ്ട്. തീരുമാനമെടുക്കാനുളള കഴിവുണ്ട്. അദ്ദേഹം മന്ത്രിസഭയുടെ തീരുമാനത്തിൽ കൈകടത്തി സർക്കാരിന്റെ താൽപര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Tags: Pinarayi VijayanKummanam RajasekharanKerala Governorpolicy address
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies