നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ - ഈന്തപ്പഴ കടത്ത്; കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർക്ക് ഉടൻ ഷോക്കോസ് നോട്ടീസ് നൽകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ – ഈന്തപ്പഴ കടത്ത്; കെ.ടി ജലീൽ ഉൾപ്പെടെയുള്ളവർക്ക് ഉടൻ ഷോക്കോസ് നോട്ടീസ് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 10:42 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : നയതന്ത്ര ചാനൽ വഴിയുള്ള ഖുർ ആൻ – ഈന്തപ്പഴ കടത്ത് കേസുകളിൽ കസ്റ്റംസ് ഷോക്കോസ് നോട്ടീസ് ഉടൻ. മുൻ മന്ത്രി കെ ടി ജലീലിനും, സി ആപ്റ്റിനും, ഖുർ ആനുകൾ കൈപ്പറ്റിയ മറ്റ് സ്ഥാപനങ്ങൾക്കുമാകും നോട്ടീസ് നൽകുക. യു എ ഇ മുൻ കോൺസുൽ ജനറലിനും, അറ്റാഷെയ്‌ക്കും ഷോക്കോസ് നോട്ടീസ് നൽകാൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അനുമതി നൽകിയിരുന്നു.

സ്വർണക്കടത്ത് കേസിന് അനുബന്ധമായി അന്വേഷിച്ച ഖുർ ആൻ – ഈന്തപ്പഴ കടത്തുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് ഷോക്കോസ് നോട്ടീസുകൾ അയക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും, വിവരങ്ങളും നൽകാൻ കഴിയുന്ന സംഘടനകൾക്കും, വ്യക്തികൾക്കും നോട്ടീസ് നൽകും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും നികുതി വെട്ടിപ്പാണ് പ്രധാനമായും കണ്ടെത്തിയതെങ്കിലും, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളുടെ ഇടപെടലുകൾ മറ്റ് ദുരൂഹതകളും ഉയർത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകൾ വ്യക്തമാക്കുന്നതാകും ഷോക്കോസ് നോട്ടിസ്.

2017ൽ പല സമയങ്ങളിലായി 17,000 കിലോ ഈന്തപ്പഴവും, 250 ബോക്സുകളിലായി ഖുർ ആനുകളും നികുതി വെട്ടിച്ച് എത്തിച്ച് വിതരണം ചെയ്തതിലായിരുന്നു അന്വേഷണം. കേസിൽ മന്ത്രിയായിരിക്കെ കെ ടി ജലീലിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഖുർ ആൻ, ഈന്തപ്പഴ കടത്തുകളിലെ പങ്കാളിത്തം അന്വേഷണത്തിൽ വ്യക്തമായതോടെയാണ് യു എ ഇ മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അഡ്മിൻ അറ്റാ ഷെ റാഷിദ് ഖാമിസ് അലി എന്നിവർക്ക് ഷോക്കോസ് നോട്ടീസിന് അനുമതി തേടിയിരുന്നത്. ഇവർക്കുള്ള ഷോക്കോസ് നോട്ടീസ് വിദേശകാര്യ മന്ത്രാലയത്തിനാണ് കൈമാറുക.

യു എ ഇ കോൺസുലേറ്റിൽ നിന്ന് ഖുർ ആൻ പാക്കറ്റുകൾ എത്തിയിരുന്നുവെന്ന് മന്ത്രി കെ ടി ജലീൽ ചെയർമാനായുള്ള സ്വയംഭരണ സ്ഥാപനമായ സി ആപ്റ്റ് വിശദീകരിച്ചിരുന്നു. പിന്നീട് സി അപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെത്തിച്ച് വിതരണം ചെയ്തു. ഷോക്കോസ് നോട്ടീസിന് ലഭിക്കുന്ന മറുപടി പരിശോധിച്ചായിരിക്കും കേസിൽ ഉൾപ്പെടുത്തുക. നയതന്ത്ര പ്രതിനിധികളിൽ നിന്ന് ഷോക്കോസിന് മറുപടി ലഭിച്ചില്ലെങ്കിലും തുടർ നടപടികളുമായി മുന്നോട്ടു പോകും.

Tags: kt jaleelcustomsQuranshow cause notice
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies