തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു; 11 മണി വരെ പോളിംഗ് 21.69 ശതമാനം; 21 കോർപ്പറേഷനുകളും പിടിക്കുമെന്ന് ഡിഎംകെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 02:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ; തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നു. 38 ജില്ലകളിലാണ് വോട്ടിംഗ് നടക്കുന്നത്. 11 മണി വരെയുളള കണക്കനുസരിച്ച് 21.69 ശതമാനമാണ് പോളിംഗ്.

57778 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 12,607 വാർഡ് കൗൺസിലർമാരെയും 648 തദ്ദേശ സ്ഥാപന ഭരണകൂടങ്ങളെയുമാണ് തെരഞ്ഞെടുക്കുക. 21 കോർപ്പറേഷനുകളും ഡിഎംകെ പിടിക്കുമെന്ന വിശ്വാസമാണുളളതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു. തെയ്‌നാംപേട്ടിലെ എസ്‌ഐഇറ്റി കോളജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സ്റ്റാലിൻ.

സർക്കാർ പദ്ധതികൾ ജനങ്ങളിലെത്താൻ തദ്ദേശ സ്ഥാപനങ്ങളാണ് മുഖ്യ പങ്കുവഹിക്കുന്നതെന്നും അതുകൊണ്ടു തന്നെ വോട്ട് ചെയ്യണമെന്നും സ്റ്റാലിൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കണമന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം എഐഎഡിഎംകെ എംഎൽഎ വേലുമണി ഈ ആവശ്യമുന്നയിച്ച് ധർണയിരിക്കുകയും ചെയ്തിരുന്നു. എന്നാൽ എഐഎഡിഎംകെയുടെ പ്രതികരണം നാടകമാണെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.

മുതിർന്ന ബിജെപി നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരുടെയും പങ്കാളിത്തമാണ് മാറ്റമുണ്ടാക്കുകയെന്നും അതുകൊണ്ടു തന്നെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അഭ്യർത്ഥിച്ചു. മുതിർന്ന ബിജെപി നേതാക്കളായ വാനതി ശ്രീനിവാസൻ, സിപി രാധാകൃഷ്ണൻ, നടിയും ബിജെപി നേതാവുമായ ഖുശ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് ശക്തമായ അടിത്തറയാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നും ഖുശ്ബു അഭ്യർത്ഥിച്ചു. ബിജെപി തനിച്ചാണ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

വി.കെ ശശികല, കമൽഹാസൻ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ടി നഗറിലാണ് വി.കെ ശശികല വോട്ട് രേഖപ്പെടുത്തിയത്. കമൽഹാസൻ തെയ്‌നാംപേട്ടിലും വോട്ട് രേഖപ്പെടുത്തി.

Tags: tamil naduBJP CANDIDATESLOCAL BODY ELECTION
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies