മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ ഒരുക്കിയ ആറാട്ടിലെ ആദ്യ വീഡിയോഗാനം പുറത്തുവിട്ടു. ഒന്നാം കണ്ടം എന്ന ഗാനത്തിന്റെ വീഡിയോ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഗാനം പുറത്തുവിട്ടത്. രാജീവ് ഗോവിന്ദൻ എഴുതിയ വരികൾക്ക് സംഗീത പകർന്നത് രാഹുൽ രാജാണ്. ശ്വേത അശോക്. നാരായീ ഗോപൻ, യാസിൻ നിസാർ, മിഥുൻ ജയരാജ്, അശ്വിൻ വിജയൻ, രാജ്കുമാർ രാധാകൃഷ്ണൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ തന്നെയാണ് ആറാട്ടിന് പിന്നിലും. ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ആറാട്ട് പ്രദർശനത്തിനെത്തിയത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.
ഒരു പ്രത്യേക ചുമതല നിർവ്വഹിക്കുന്നതിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തിൽ ഗോപൻ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 18 കോടി ബഡ്ജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നടൻ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.















