കൊച്ചി : പുതിയ ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ആണെന്ന് സ്വപ്ന സുരേഷ്. ഇതിൽ അതിയായ ദു:ഖമുണ്ട്. വലിയ രീതിയിൽ തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സ്വപ്ന വ്യക്തമാക്കി.
നിലവിലെ വിവാദങ്ങൾ സൃഷ്ടിച്ചത് ശിവശങ്കർ ആണെന്ന് നൂറ് ശതമാനവും അറിയാം. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കുന്നു. കുടുംബം നോക്കാൻ ജോലി അത്യാവശ്യമാണ്. തുടർന്നും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. മാദ്ധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാൻ അല്ലെന്നും സ്വപ്ന പ്രതികരിച്ചു.
എച്ച്ആർഡിഎസിന് രാഷ്ട്രീയ ബന്ധം ഇല്ല. ബിജെപിയുമായോ ആർഎസ്എസ്സുമായോ കമ്പനിയ്ക്ക് ഒരു ബന്ധവും ഇല്ല.ഒരു രാഷ്ട്രീയ പാർട്ടിയെയും പറ്റി അറിയില്ല. ശിവശങ്കറിനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സ്വപ്ന വ്യക്തമാക്കി.
Comments