തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾക്ക് ജില്ല അടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനമായതായി റിപ്പോർട്ട്. നിലവിലെ ബോണറ്റ് നമ്പർ ഒഴിവാക്കില്ല. അതിനൊപ്പം തന്നെ ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾകൂടെ ഉൾപ്പെടുത്തിയാണ് പുതിയ നമ്പർ അനുവദിക്കുക.
ഓരോ ജില്ലയുടെയും കോഡ്…
തിരുവനന്തപുരം-TV
കൊല്ലം-KL
പത്തനംതിട്ട-PT
ആലപ്പുഴ-AL
കോട്ടയം-KT
ഇടുക്കി-ID
എറണാകുളം-EK
തൃശ്ശൂർ-TR
പാലക്കാട്-PL
മലപ്പുറം-ML
കോഴിക്കോട്-KK
വയനാട്-WN
കണ്ണൂർ-KN
കാസർകോട്-KG
ഇനിമുതൽ നിലവിൽ രേഖപ്പെടുത്തുന്ന ഡിപ്പോ കോഡ് ബസുകളിൽ രേഖപ്പെടുത്തില്ല. ജൻറം ബസുകളിൽ ജെഎൻ സീരീയിലുള്ള ഉള്ള ബോണറ്റ് നമ്പരുകൾ വലത്ത് വശത്തും, സിറ്റി സർക്കുലർ(CC), സിറ്റി ഷട്ടിൽ(CS) എന്നീ അക്ഷരങ്ങൾ ഇടത് വശത്തും പതിക്കും.
Comments