ഹർഷയെ കൊലപ്പെടുത്തിയത് സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതിന്; ഭീകരതയെ എതിർത്ത ധീരനായ ഹിന്ദു നേതാവ്; കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹർഷയെ കൊലപ്പെടുത്തിയത് സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടതിന്; ഭീകരതയെ എതിർത്ത ധീരനായ ഹിന്ദു നേതാവ്; കൊലയ്‌ക്ക് പിന്നിൽ മതതീവ്രവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 11:37 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ശിവമോഗയിലെ ഹിന്ദു നേതാവിനെ മതമൗലികവാദികൾ  കൊലപ്പെടുത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ. ഫേസ്ബുക്ക് കുറിപ്പിട്ടതിന് പിന്നാലെ കൊല്ലപ്പെട്ട നേതാവ് ഹർഷയ്‌ക്കെതിരെ മതമൗലികവാദികളുടെ വധഭീഷണിയുണ്ടായിരുന്നു. പ്രതിഷേധ പരിപാടികളിൽ ഹർഷ സജീവമായി പങ്കെടുത്തതും മതമൗലികവാദികളെ ചൊടിപ്പിച്ചിരുന്നുവെന്നാണ് വിവരം.

കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് പരസ്യമായി ഹർഷ രംഗത്ത് വന്നിരുന്നു. സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്‌നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും അദ്ദേഹം വകവയ്ച്ചില്ല. ഇതാണ് അക്രമികളെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്.

അടുത്തിടെ ഹിജാബിന്റെ പേരിൽ പ്രശ്‌നം ഉണ്ടായ ബംഗളൂരുവിലെ കോളേജിൽ നിന്നും കിലോമീറ്ററുകൾ മാത്രമാണ് ശിവമോഗയിലേക്കുള്ള ദൂരം. ഈ സാഹചര്യത്തിൽ ഇവിടെ നിന്നും എത്തിയ ആളുകളാണോ കൃത്യം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നതെങ്കിലും കൊലപാതകികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൊലയ്‌ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പോലീസ് നിഗമനം. അക്രമികൾക്കായി പ്രദേശത്തെ സിസിടിവിക്യാമറ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.

മേഖലയിലെ സജീവ ബജരംഗദൾ പ്രവർത്തകനാണ് ഹർഷ. തയ്യൽ കട നടത്തി ഉപജീവനം നടത്തുന്ന അദ്ദേഹം രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. പ്രദേശത്തെ വാഹനങ്ങൾക്കും അക്രമികൾ തീയിട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ എന്നോണം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതേസമയം ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ ഏറെ അസ്വസ്ഥനാണെന്ന് കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞു. മുസ്ലീം ഗുണ്ടകളാണ് അദ്ദേഹത്തെ ആക്രമിച്ചത്. സ്ഥിതിഗതികൾ വിലയിരുത്താൽ ശിവമോഗയിലേക്ക് പോകും . ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: KarnatakaBajrang Dal
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies