അഹമ്മദാബാദ് സ്ഫോടനപരമ്പര, കോടതി വിധി: കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ടിൻറെ പ്രതിഷേധം: പ്രതിഷേധക്കാരുടെ കയ്യിൽ ആയുധങ്ങളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഹമ്മദാബാദ് സ്ഫോടനപരമ്പര, കോടതി വിധി: കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം: പ്രതിഷേധക്കാരുടെ കയ്യിൽ ആയുധങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അഹമ്മദാബാദ് സ്‌ഫോടനക്കേസിലെ 38 ഭീകരര്‍ക്ക് വധശിക്ഷ നല്‍കിയ കോടതിവിധിക്കെതിരെ കേരളത്തിലും വിവിധ സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ.  വധശിക്ഷ നിരോധിക്കണമെന്ന  ആവശ്യമുയര്‍ത്തിയാണ് പലയിടത്തും പ്രകടനങ്ങള്‍ നടന്നത്.

‘ഇത് ശിക്ഷാവിധിയല്ല, ഭരണകൂടത്തിന്റെ കൂട്ടക്കൊല’ എന്ന മുദ്രാവാക്യവുമായാണ് പ്രകടനങ്ങള്‍ നടന്നത്.  സമൂഹമാദ്ധ്യമങ്ങളിലും ഈ മുദ്രാവാക്യമുയർത്തി പോപ്പുലർ ഫ്രണ്ട് വിദ്വേഷപ്രചരണങ്ങൾ  നടത്തുന്നുണ്ട്.പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ഉയർത്തിയിട്ടുണ്ട്.  ഒരേ തരത്തിലുള്ള പോസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ഉയര്‍ന്നത്.  കോടതിവിധിക്കെതിരെ വിദ്വേഷം നിറഞ്ഞ പ്രചാരണമാണ്  പോപ്പുലർ ഫണ്ട് നടത്തുന്നത്. ഇതിനെതിരെ പോലീസ് കേസെടുക്കണമെന്ന ആവശ്യവും പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നുണ്ട്.

അതേ സമയം   കോടതി വിധിക്കെതിരെ  കണ്ണൂർ ജില്ലയിൽ പ്രതിഷേധിക്കാനെത്തിയ പോപ്പുലർഫ്രണ്ടുകാരുടെ കൈവശം ആയുധങ്ങൾ ഉണ്ടായതായും സ്ഥിരീകരണമുണ്ട്.  പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത  ചാലാട് സ്വദേശി ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പോലീസ് ആയുധം പിടിച്ചെടുത്തിട്ടുണ്ട്.  പ്രതിഷേധ പ്രകടനം അവസാനിച്ചിട്ടും തമ്പടിച്ച പ്രവർത്തകരോട് പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ  പോപ്പുലർ ഫ്രണ്ടുകാർ  പോലീസുകാരോടും  തട്ടിക്കയറിയെന്നാണ് റിപ്പോർട്ടുകൾ.

ഈ സമയത്താണ് പോപ്പുലർ ഫ്രണ്ടുകാരുടെ കൈവശം ആയുധം ഒളിപ്പിച്ചുവെച്ചതായി പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.   22 സെന്റിമീറ്റർ നീളമുള്ള കഠാരയാണ്  ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരി വ്യക്തമാക്കി.

Tags: popular front kerala
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies