യുക്രെയ്ൻ പ്രതിസന്ധി; ഏഷ്യൻ ഓഹരി വിപണിയിലും തിരിച്ചടി; സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു; നിഫ്റ്റി 17000 ത്തിൽ താഴെ; ഇന്ധന ഓഹരി സൂചികകളിൽ കുതിപ്പ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ പ്രതിസന്ധി; ഏഷ്യൻ ഓഹരി വിപണിയിലും തിരിച്ചടി; സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു; നിഫ്റ്റി 17000 ത്തിൽ താഴെ; ഇന്ധന ഓഹരി സൂചികകളിൽ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 11:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം സംബന്ധിച്ച വാർത്തകൾ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഏഷ്യൻ ഓഹരി സൂചികകളിലെല്ലാം ഇതിന്റെ ഭീതി പ്രകടമാണ്. ബോംബെ ഓഹരി സൂചികയിൽ സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റി 1.68 ശതമാനം ഇടിവോടെ 17000 ത്തിൽ താഴെയെത്തി.

രാവിലെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെയാണ് സെൻസെക്‌സ് 984.66 പോയിന്റുകൾ ഇടിഞ്ഞ് 56,698. 93 ലെത്തിയത്. 1.71 ശതമാനമായിരുന്നു ഇടിവ്. നിഫ്റ്റി 16,918 ലേക്കാണ് താഴ്ന്നത്.

ഓസ്‌ട്രേലിയൻ ഓഹരിസൂചികയിൽ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിർത്താനായില്ല. 7200 ൽ താഴെയാണ് സൂചിക. സ്വർണ ഖനന കമ്പനികളുടെ ഓഹരികളിലും ഊർജ്ജ കമ്പനികളുടെ ഓഹരികളിലും മാത്രമാണ് നേട്ടമുളളത്.

ജപ്പാൻ ഓഹരിസൂചികയിലും ഇടിവ് നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സെഷനുകളിലും തുടരുന്ന നഷ്ടത്തിന് ഇന്നും മാറ്റമുണ്ടായില്ല. നിക്കി സൂചിക 26,400 ൽ താഴെയാണ്. സോഫ്റ്റ് ബാങ്കിന്റെയും വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയവയുടെയും ഓഹരികൾക്ക് ഇവിടെ ഇടിവ് നേരിട്ടു.

ഹോങ്കോംഗ് ഓഹരി വിപണിയിൽ 3.1 ശതമാനവും ദക്ഷിണകൊറിയൻ വിപണിയിൽ 1.8 ശതമാനവും തായ് വാനിൽ 1.7 ശതമാനവും ഇടിവുണ്ടായി. ചൈനയുടെ ഓഹരിസൂചികയും ഒരു ശതമാനം നഷ്ടത്തിലാണ്. ന്യൂസിലാൻഡ്, മലേഷ്യ, സിംഗപ്പൂർ, ഇൻഡോനേഷ്യൻ സൂചികകളിലും 0.2 ശതമാനം മുതൽ 0.7 വരെ ഇടിവ് നേരിട്ടു.

Tags: SENSEXNIFTY
Share
Tweet
SendShare

More News from this section

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies