ബാർബി ഡോൾ: കളിപ്പാട്ടങ്ങളിലെ രാജകുമാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാർബി ഡോൾ: കളിപ്പാട്ടങ്ങളിലെ രാജകുമാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 06:10 pm IST
FacebookTwitterWhatsAppTelegram

സ്വർണ നിറത്തിൽ തലമുടിയുള്ള, നീല കണ്ണുകളും, പിങ്കു നിറത്തിലുള്ള ചുണ്ടുകളുമുള്ള സുന്ദരിയായ പെൺകുട്ടി. ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളുടെ പേര് ബാർബറ മില്ലിസെന്റ് റോബർട്ട്‌സ്. തന്റെ മകൾക്കായി റുത്ത് ഹാന്റ്‌ലർ ആദ്യമായി ബാർബിയെ നിർമ്മിച്ചപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചുകാണില്ല. എല്ലാക്കാലത്തും വിവാദങ്ങൾ സൃഷ്ടിച്ച ബാർബി ഡോളുകൾ ലോക കളിപ്പാട്ട വിപണിയിൽ ഇടം നേടിയതിന് പിന്നിൽ ആരും അറിയാത്തൊരു കഥയുണ്ട്.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കളിപ്പാട്ട വിപണിയിലെ ശക്തമായ സാന്നിദ്ധ്യമായ ബാർബി ഡോളുകൾക്ക് കോടി കണക്കിന് സ്ത്രീ ആരാധകരാണ് ഇന്നുള്ളത്. ഓരോ മൂന്ന് സെക്കന്റിലും ഓരോ ബാർബി ഡോളുകൾ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകൾ. പ്രതിവർഷം വിറ്റഴിക്കുന്നതാകട്ടെ കോടിക്കണക്കിന് പാവകൾ. കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ നിരവധി പാവകൾ വെല്ലുവിളി ഉയർത്തി വിപണിയിൽ മാറ്റുരച്ചെങ്കിലും ബാർബി ഡോളുകളെ വെല്ലാൻ ആയില്ല. ഇന്നും പെൺകുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരി ആരെന്ന് ചോദിച്ചാൽ ഉത്തരം ബാർബി എന്ന് തന്നെയാണ്.

ജർമൻ ബിൽഡ് ലില്ലി ഡോളുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മറ്റെൽ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ റൂത്ത് ഹാൻഡ്‌ലർ ആണ് ബാർബി ഡോളുകൾക്ക് ജന്മമേകിയത്. തന്റെ മകൾക്കായി നിർമ്മിച്ച പാവകൾ ലോകമെമ്പാടുമുള്ള മക്കളുടെ പ്രിയപ്പെട്ടതായി മാറുമെന്ന് ഒരിക്കൽ പോലും റൂത്ത് ചിന്തിച്ചിരുന്നില്ല. 1959 ൽ മുതിർന്ന കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള പാവകളും വേണമെന്ന ചിന്തയാണ് ബാർബി ഡോളുകളുടെ പിറവിയ്‌ക്ക് കാരണമായത്.

തുടക്കം മുതൽ തന്നെ ബാർബി വിവാദ നായികയായിരുന്നു. ആധുനിക രീതിയിൽ വസ്ത്രങ്ങൾ ധരിച്ച് പരിഷ്‌കാരിയായി പ്രത്യക്ഷപ്പെടുന്ന ബാർബി ഡോളുകളുടെ ശരീര ഘടനായിരുന്നു വിവാദം തുടങ്ങിവെച്ചത്. കറുപ്പും വെളുപ്പും നിറത്തിലുള്ള സ്വിം സൂട്ട് ധരിച്ച പാവയെ ആയിരുന്നു ആദ്യമായി റൂത്ത് നിർമ്മിച്ചത്. വിവാദങ്ങൾക്കിടയിലും ബാർബി ഡോളുകൾക്ക് ആരാധകർ വർദ്ധിച്ചു. ആദ്യ ബാർബി ഡോൾ പുറത്തിറങ്ങിയ 1959 ൽ മാത്രം 3,50,000 പാവകൾ ആണ് കമ്പനി വിറ്റഴിച്ചത്.

ജനപ്രീതി വർദ്ധിച്ചതോടെ പാവയ്‌ക്കൊപ്പം മറ്റ് ചില വസ്തുക്കൾ കൂടി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. തിളങ്ങുന്ന വസ്ത്രങ്ങൾ, കണ്ണട, ഫാൻസി സാധനങ്ങൾ, കാർ എന്നിങ്ങനെയുള്ള ആഡംബരത്തെ സൂചിപ്പിക്കുന്ന വസ്തുക്കൾ ആയിരുന്നു ഇത്. പിന്നീട് ബാർബിയ്‌ക്ക് കൂട്ടായി കാമുകൻ കെനും മറ്റ് ചില പെൺ സുഹൃത്തുക്കളും വിപണിയിൽ പ്രത്യക്ഷപ്പെട്ടു.

വളരെ വേഗത്തിലായിരുന്നു ബാർബി ഡോളുകൾ പെൺകുട്ടികളിൽ സ്വാധീനം ചെലുത്തിയത്. തുടക്കത്തിൽ ബാർബിയുടെ വസ്ത്രവും ബാർബി ഉപയോഗിക്കുന്ന വസ്തുക്കളും സ്വന്തമാക്കാൻ ആഗ്രഹിച്ച പെൺകുട്ടികൾ പിന്നീട് പാവയുടെ ശരീര സൗന്ദര്യം നേടാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ ചെയ്തു തുടങ്ങി. ഇത് ബാർബി ഡോളുകൾക്കും നിർമ്മാണ കമ്പനിയ്‌ക്കും വലിയ വിമർശനമാണ് നേടിക്കൊടുത്തത്. എന്നാൽ ഇതൊന്നും ബാർബിയുടെ ജനപ്രീതിയ്‌ക്ക് മങ്ങൾ ഉണ്ടാക്കിയില്ലെന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യപാവയ്‌ക്ക് മൂന്ന് ഡോളർ ആയിരുന്നു വില എങ്കിൽ ഇന്ന് ലക്ഷങ്ങൾ വിലയുള്ള പാവകൾ വിപണിയിൽ ലഭ്യമാണ്. വില നോക്കാതെ മാതാപിതാക്കൾ കുട്ടികൾക്ക് ഇത് വാങ്ങി നൽകാറുമുണ്ട് എന്നത് മുതിർന്നവരെയും ഈ സുന്ദരി ആകർഷിക്കുന്നു എന്നതാണ്.

Tags: Barbie
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies