ഇനി ഒരു ചർച്ചയുമില്ല; നടപടി മാത്രമെന്ന് അമേരിക്ക; തങ്ങളുടെ സുരക്ഷിതത്വം നോക്കാനറിയാമെന്ന് പുടിൻ; പോരാടാൻ ജനകീയ സേനയുമായി യുക്രെയ്ൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ഒരു ചർച്ചയുമില്ല; നടപടി മാത്രമെന്ന് അമേരിക്ക; തങ്ങളുടെ സുരക്ഷിതത്വം നോക്കാനറിയാമെന്ന് പുടിൻ; പോരാടാൻ ജനകീയ സേനയുമായി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ/ മോസ്‌കോ: യുക്രെയ്ൻ വിമത മേഖലയിലേക്ക് കടന്നുകയറിയ റഷ്യക്കെതിരെ കടുത്ത വാക്‌പോരുമായി അമേരിക്ക. എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളും ലംഘിച്ച റഷ്യ ഇനി ആഗോളപ്രതിസന്ധിയാണ് നേരിടാൻ പോകുന്നതെന്നും ബൈഡൻ പറഞ്ഞു. ഇതിനിടെ തങ്ങളുടെ സുരക്ഷിതത്വം നോക്കാൻ അറിയാമെന്നും ഒരു രാജ്യവും വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന മറുപടിയുമായി പുടിൻ രംഗത്തെത്തി. റഷ്യയുടെ താൽപ്പര്യങ്ങളും സുരക്ഷിതത്വ നയങ്ങളും ഒത്തുതീർപ്പില്ലാത്തതാണ്. ബാഹ്യമായ ഒരു ഇടപെടലും തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പുടിൻ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച മുതൽ യുക്രെയ്‌നിന്റെ അതിർത്തിയിലേക്ക് രണ്ടു ലക്ഷം സൈനികരെയാണ് പുടിൻ നിയോഗിച്ചത്. ഇതിന് പിന്നാലെയാണ് സൈനിക അഭ്യാസം മാത്രമായിരുന്നുവെന്നും സൈന്യത്തെ പിൻവലിക്കുന്നുവെന്നും പുടിൻ അറിയിച്ചത്. അമേരിക്ക യുക്രെയ്‌നിലെ വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറെടുക്കു ന്നതിനിടെ അതിനെ പുടിൻ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം മുൻപാണ് അതിർത്തിയിലെ വിമത മേഖലാ സൈനികരെ ഉപയോഗപ്പെടുത്തി റഷ്യ നിഴൽ യുദ്ധം തുടങ്ങിയത്. തുടർന്ന് ഷെല്ലാക്രമണവും രൂക്ഷമായിരുന്നു.

ഇന്നലെ രാത്രിയോടെ വിമത മേഖലയിലേക്ക് റഷ്യൻ ഔദ്യോഗിക സൈന്യത്തെ പ്രവേശിപ്പിച്ചെന്ന വാർത്തായാണ് അമേരിക്കയെ ഉപരോധമടക്കമുള്ള നടപടിക ളിലേക്ക് നയിച്ചത്. അമേരിക്കയ്‌ക്ക് പുറമേ ബ്രിട്ടനും ജപ്പാനും ഓസ്‌ട്രേലിയയും ഉപരോധം തീരുമാനിച്ചു. റഷ്യയുമായി എണ്ണ പ്രകൃതിവാതക കരാറുള്ള ജർമ്മനി ഗ്യാസ്‌പൈപ്പ് ലൈൻ പണി നിർത്തിവച്ചാണ് റഷ്യയ്‌ക്ക് മറുപടി നൽകിയത്.

റഷ്യൻ സൈന്യം അതിർത്തികടന്നതോടെ ജനങ്ങളുടെ സൈനിക സേവനത്തെ യുക്രെയ്ൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 18നും 60നും മദ്ധ്യേ പ്രായമായവർ ഒരു വർഷത്തേക്ക് രാജ്യസേവനത്തിനായി യുദ്ധരംഗത്തേക്ക് ഇറങ്ങാനാണ് നിർദ്ദേശം.

Tags: biden-putin
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

Latest News

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies