ദാരിദ്ര്യം മാറി, ജീവിതം മെച്ചപ്പെട്ടു: ഇനി കടലക്കച്ചവടം ഇല്ല, നിർത്തുന്നുവെന്ന് ഭൂപൻ ഭട്യാകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാരിദ്ര്യം മാറി, ജീവിതം മെച്ചപ്പെട്ടു: ഇനി കടലക്കച്ചവടം ഇല്ല, നിർത്തുന്നുവെന്ന് ഭൂപൻ ഭട്യാകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

കച്ചാ ബദാം എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ സൃഷ്ടിച്ച ഓളം ഇനിയും അവസാനിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം റീൽസിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിംഗാണ്. കച്ചാ ബദാം എന്ന ഗാനത്തിന്റെ പ്രശസ്തി ഇന്ത്യയും കടന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേയ്‌ക്ക് വ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തിൽ പാട്ട് ഹിറ്റായപ്പോൾ, ആ ഗായകനും വൈറലായി. ബംഗാൾ സ്വദേശിയായ ഭൂപൻ ഭട്യാകറാണ് കച്ചാ ബദാം എന്ന ഗാനം ആലപിച്ചത്. ആരാരുമറിയാതിരുന്ന ഭൂപൻ ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമായി മാറിക്കഴിഞ്ഞു.

ഒരു നിലക്കടല കച്ചവടക്കാരനായിരുന്നു ഭൂപൻ. ആക്രി സാധനങ്ങൾ ശേഖരിച്ചും, കടല വിറ്റും വളരെ പെടാപാട് പെട്ടാണ് ഭൂപൻ കുടുംബം പോറ്റിയിരുന്നത്. കച്ചവടത്തിനിടയിൽ ആളുകളെ ആകർഷിക്കാനാണ് ഭൂപൻ കച്ചാ ബദാം എന്ന ഗാനം പാടിയിരുന്നത്. അങ്ങനെ ഒരു ദിവസം ഗാനം ആലപിച്ചപ്പോൾ ആരോ ഒരാൾ അത് റെക്കോർഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നെ നടന്നതെല്ലാം സ്വപ്ന തുല്യമാണെന്ന് ഭൂപൻ പറയുന്നു.

ഗാനം ഹിറ്റായെന്നും അതിന് പല റീമിക്സുകൾ ഇറങ്ങിയെന്നും മകൻ പറഞ്ഞാണ് ഭൂപൻ അറിഞ്ഞത്. ഇന്ന് താൻ വളരെ അധികം സന്തോഷിക്കുന്നു എന്നും ഒരു കലാകാരനായി തന്റെ ആഗ്രഹപ്രകാരം ഇനി ജീവിക്കുമെന്നും ഭൂപൻ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ആഢംബര നൈറ്റ് ക്ലബ്ബിൽ നിറഞ്ഞ സദസ്സിന് മുന്നിൽ ഭൂപൻ പറഞ്ഞതും ഇത് തന്നെ.

‘മൂന്ന് മാസങ്ങൾക്ക് മുൻപ് പത്ത് പേരടങ്ങുന്ന ഒരു കുടുംബം നോക്കാൻ ഞാൻ വളരെ അധികം കഷ്ടപ്പെട്ടു. നിലക്കടല വിറ്റ് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. അങ്ങനെയായിരുന്ന എന്റെ ജീവിതമാണ് ഇത്തരത്തിൽ മാറിയത്. ഇത് സ്വപ്ന തുല്യമാണ്. കഴിഞ്ഞ ആഴ്ച എനിക്ക് ഒരു മ്യൂസിക് കമ്പനി 1.5 ലക്ഷം രൂപ നൽകി, പാടാൻ ഒരു അവസരവും തന്നു. ജീവിതത്തിൽ ഇത്രയും തുക ഒരുമിച്ച് കാണാൻ കഴിയാതിരുന്ന എനിക്ക് ഇതെല്ലാം ഇപ്പോഴും അവിശ്വസനീയമാണ്’ ഭൂപൻ കൂട്ടിച്ചേർത്തു.

തന്റെ കഴിവ് മാത്രമല്ല ജനങ്ങളുടെ പ്രോത്സാഹനമാണ് ആ ഗാനം ഇത്രയും വൈറലാവാൻ സഹായിച്ചത്. ഗാനം വൈറലായതിന് ശേഷം ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു. അതിലെ അവതാരകൻ സാക്ഷാൽ സൗരവ് ഗാംഗുലിയായിരുന്നു. തന്നെ പോലെയുള്ള ഒരാൾക്ക് അദ്ദേഹത്തെ കാണാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. അന്ന് ഗാംഗുലി തനിക്ക് ഒരു സമ്മാനം നൽകിയെന്നും ഭൂപൻ പറയുന്നു.

ഇന്ന് കൈനിറയെ സംഗീത പരിപാടികളുമായി ഭൂപൻ വേറെ ലെവൽ ആയിരിക്കുകയാണ്. ഇനി മുതൽ താൻ നിലക്കടല വിൽക്കാൻ പോവില്ലെന്നും, ഒരു സെലിബ്രിറ്റിയായതാൻ എങ്ങനെ ഇനി കടല വിൽക്കാനാണെന്നുമാണ് ഭൂപൻ ചോദിക്കുന്നത്. ഒരു കലാകാരനായി ജീവിക്കാനാണ് തന്റെ ആഗ്രഹം. 3.5 ലക്ഷത്തിൽ അധികം റീൽസാണ് കച്ചാബദാമിന്റേതായി പുറത്തിറങ്ങിയത്.

Tags: Viral VideoKACHA BADAMREELS
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies