കൊവാക്സിനെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ച ദി വയറിന് കോടതിയുടെ ശാസന; ഭാരത് ബയോടെകിനെതിരായ 14 ലേഖനങ്ങൾ പിൻവലിക്കണെമന്ന് ഉത്തരവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊവാക്സിനെതിരെ നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ച ദി വയറിന് കോടതിയുടെ ശാസന; ഭാരത് ബയോടെകിനെതിരായ 14 ലേഖനങ്ങൾ പിൻവലിക്കണെമന്ന് ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 02:45 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഇടത് പക്ഷ അനുകൂല മാദ്ധ്യമമായ ‘ദി വയറി’ന് താക്കീതുമായി തെലങ്കാന കോടതി. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിനും, അവർ വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിനുമെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച സംഭവത്തിലാണ് കോടതിയുടെ ശാസന. കമ്പനിയ്‌ക്കും വാക്‌സിനും എതിരെ പ്രസിദ്ധീകരിച്ച 14 ലേഖനങ്ങൾ പിൻവലിക്കുകയും, അത്തരത്തിലുള്ള ഒരു ലേഖനങ്ങളും ഇനി പ്രസിദ്ധീകരിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ദി വയറിനും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന 12 പേർക്കുമെതിരെ ഭാരത് ബയോടെക് 100 കോടി രൂപ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ലേഖനങ്ങളിൽ ഇനി ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ദി വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനോടും മറ്റുള്ളവരോടും കോടതി കർശന നിർദ്ദേശം നൽകി.

സിദ്ധാർത്ഥ് വരദരാജൻ, സിദ്ധാർത്ഥ് ഭാട്ടിയ, എംകെ ഭാനും, നീത സംഘി, വാസുദേവൻ മുകുന്ത്, ശോഭൻ സക്‌സേന, ഫ്‌ലോറൻസിയ കോസ്റ്റ, പ്രേം ആനന്ദ് മുരുകൻ, ബൻജോത് കൗർ, പ്രിയങ്ക പുല്ല, സെറാജ് അലി, ജമ്മി നാഗരാജ് എന്നിവർക്കെതിരെയാണ് കമ്പനി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

ഭാരത് ബയോടെക്കിനും കൊവാക്‌സിനും എതിരെ തെറ്റായ ആരോപണങ്ങൾ അടങ്ങിയ ലേഖനങ്ങൾ ദി വയർ പ്രസിദ്ധീകരിച്ചു എന്നാണ് കമ്പനി കോടതിയിൽ ഉന്നയിച്ച വാദം. ഭാരത് ബയോടെക് എന്ന സ്ഥാപനത്തിനെ മനപൂർവ്വം അപകീർത്തിപ്പെടുത്താനും, കമ്പനിയുടെ പ്രശസ്തി തകർക്കാനുമാണ് ദി വയർ ശ്രമിക്കുന്നതെന്ന് ഭാരത് ബയോടെക്കിന്റെ അഭിഭാഷകൻ വിവേക് റെഡ്ഡി വാദിച്ചു.

ക്ഷയം, സിക്ക റോട്ടാവൈറസ്, ചിക്കുൻഗുനിയ, ടൈഫോയ്ഡ് എന്നിവ പ്രതിരോധിക്കാനുള്ള വാക്‌സിനുകൾ ഭാരത് ബയോടെക്ക് വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ, ആഗോള ദേശീയ തലത്തിൽ അംഗീകാരവും കമ്പനിയ്‌ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ, കേന്ദ്ര സർക്കാരിന്റെയും, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കൊറോണ പ്രതിരോധ വാക്‌സിൻ വികസിപ്പിച്ചത്. വസ്തുതകൾ പരിശോധിക്കാതെ വാക്‌സിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അത്തരം ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ ദി വയർ പ്രസിദ്ധീകരിച്ചു എന്ന് വിവേക് റെഡ്ഡി കോടതിയെ അറിയിച്ചു.

കേന്ദ്ര സർക്കാർ വാക്‌സിന് അംഗീകാരം നൽകിയിട്ടും, ദി വയർ വാക്‌സിന് എതിരായ വാർത്തകൾ പ്രസിദ്ധീകരിച്ചു. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവാക്‌സിനാണ് അംഗീകരിച്ചിരിക്കുന്നത്. എന്നാൽ വാക്‌സിനെ അപകീർത്തിപ്പെടുത്തുന്ന ലേഖനങ്ങളാണ് ദി വയർ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത് എന്ന് കോടതിയ്‌ക്ക് ബോധ്യപ്പെട്ടു. അതിനാൽ തന്നെ ഭാരത് ബയോടെക്കിനും, കൊവാക്‌സിനും എതിരായി ദി വയർ പ്രസിദ്ധീകരിച്ച എല്ലാ ലേഖനങ്ങളും അടുത്ത 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.

 

English summary: Court orders The Wire to take down 14 articles against Bharat Biotech and Covaxin, not to publish any more defamatory reports.

Tags: covaxinbharat biotechThe Wire
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies