സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; വിഷയം ദേശീയ പട്ടികജാതികമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്ന് കെ. സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ; വിഷയം ദേശീയ പട്ടികജാതികമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്ന് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 12:09 am IST
Facebook
Twitter
WhatsAppTelegram

കിഴക്കമ്പലം: സിപിഎം ക്രിമിനലുകൾ കൊലപ്പെടുത്തിയ കിഴക്കമ്പലത്തെ ദീപുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നേതാക്കൾ വീട്ടിലെത്തി ദീപുവിന്റെ അച്ഛൻ കുഞ്ഞാറുവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചത്. ദീപുവിന്റെ മരണത്തിൽ നിന്ന് ഇതുവരെ മുക്തമാകാത്ത അച്ഛനും അമ്മയും പലപ്പോഴും നിലവിളിച്ചുകൊണ്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്.

പട്ടികജാതി വിഭാഗത്തിൽ പെട്ട പാവപ്പെട്ട ഒരു ചെറുപ്പക്കാരൻ സിപിഎം ക്രിമിനലുകളാൽ കൊല്ലപ്പെട്ടിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണ് കുടുംബത്തോട് കാണിച്ചതെന്ന് പിന്നീട് മാദ്ധ്യമപ്രവർത്തകരെ കണ്ട കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറോ പട്ടികജാതി കമ്മീഷന്റെ ഭാഗത്ത് നിന്നോ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരാൾ പോലും തിരിഞ്ഞുനോക്കിയിട്ടില്ല. സംസ്ഥാന പട്ടികജാതി കമ്മീഷൻ നോക്കുകുത്തിയെപ്പോലെയാണ് പെരുമാറിയത്. വിഷയം ദേശീയ പട്ടികജാതി കമ്മീഷന്റെ ശ്രദ്ധയിൽപെടുത്താൻ തയ്യാറാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേസ് അട്ടിമറിക്കാനുളള വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. സർക്കാരിന് കുറ്റക്കാർക്ക് ശിക്ഷ വാങ്ങി നൽകണമെന്ന് ഒരു താൽപര്യവുമില്ല. ദീപു മറ്റ് കാരണങ്ങൾ കൊണ്ടാണ് മരിച്ചതെന്ന് വരെ പ്രചരിപ്പിച്ചു കഴിഞ്ഞു. നികൃഷ്ടമായ നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്. നീതി ലഭിക്കുമെന്ന പ്രതീക്ഷ കുടുംബത്തിനെന്നല്ല, ഈ നാട്ടിൽ ആർക്കുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സിപിഎം നടത്തിയ അതിദാരുണമായ കൊലപാതകമാണ് ഇത്. പക്ഷെ ഇതിനെ ചെറുതാക്കി കാണിക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. സംസ്ഥാനത്ത് ദളിത്, പട്ടികജാതി വിഭാഗത്തിൽ പെടുന്നവരും പാവപ്പെട്ടവരും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പട്ടികജാതിക്കാരയ യുവാക്കളെ മതമൗലിക വാദികൾ സിപിഎം സഹായത്തോടെ കൊലപ്പെടുത്തുകയാണ്.

നിയമസഭയിൽ രാഷ്‌ട്രീയ കൊലപാതകങ്ങളെ കുറിച്ച് പറഞ്ഞെങ്കിലും മുഖ്യമന്ത്രി പച്ചക്കളളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൂർണമായി രാഷ്‌ട്രീയ കൊലപാതകമാണ് കിഴക്കമ്പലത്ത് നടന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുളളവർ കൊലപാതകത്തിന് നേതൃത്വം നൽകിയവരാണ്. ഉന്നത പാർട്ടി നേതാക്കളും അക്രമികൾക്ക് ഒപ്പം ഉണ്ടായിരുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.കെ.എസ് രാധാകൃഷ്ണൻ, സെക്രട്ടറിമാരായ എ.നാഗേഷ്, രേണു സുരേഷ് സംസ്ഥാന വക്താക്കളായ അഡ്വ.ടി.പി സിന്ധുമോൾ, കെവിഎസ് ഹരിദാസ്, ജില്ല ജന.സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു, സെക്രട്ടറി വി.കെ ഭസിത്കുമാർ, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം മോഹനൻ, സെക്രട്ടറി മനോജ് മനക്കേക്കര, ബിജെപി എറണാകുളം ജില്ല പ്രസിഡന്റ് എസ് ജയകൃഷ്ണൻ, യുവമോർച്ച സംസ്ഥാന ജന.സെക്രട്ടറി ദിനിൽ ദിനേശ്, കുന്നത്ത്‌നാട് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ.എസ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

ട്വന്റി ട്വന്റി പ്രവർത്തകരുമായി നിലനിന്ന തർക്കത്തിന്റെ തുടർച്ചയായിട്ടാണ് ദീപുവിനെ സിപിഎം ഗുണ്ടകൾ മർദ്ദിച്ചത്. പുറത്തുപറഞ്ഞാൽ തീർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വീട്ടിൽ സംഭവം പറഞ്ഞിരുന്നില്ല. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ചോര ഛർദ്ദിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. ചികിത്സയിലിരിക്കെയാണ് ദീപു മരണപ്പെടുന്നത്.

Tags: K SurendranKERALA BJPDEEPU MURDER
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies