പുടിനെതിരെ റഷ്യയിലും പ്രതിഷേധം; യുദ്ധത്തിനെതിരെ ആയിരകണക്കിന് റഷ്യൻ പൗരന്മാർ തെരുവിൽ; 1,700ഓളം പ്രതിഷേധക്കാർ അറസ്റ്റിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിനെതിരെ റഷ്യയിലും പ്രതിഷേധം; യുദ്ധത്തിനെതിരെ ആയിരകണക്കിന് റഷ്യൻ പൗരന്മാർ തെരുവിൽ; 1,700ഓളം പ്രതിഷേധക്കാർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 08:12 am IST
FacebookTwitterWhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ അധിനിവേശം നടത്തി യുദ്ധം ആരംഭിച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് റഷ്യൻ പൗരന്മാർ. ഇവരെ റഷ്യൻ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കി.

യുദ്ധത്തിനെതിരായി സമൂഹമാദ്ധ്യമങ്ങളിലൂടെ പൊട്ടിപുറപ്പെട്ട പിന്തുണയും ആഹ്വാനവും പിന്നീട് റഷ്യൻ തെരുവകളിലേക്ക് എത്തുകയായിരുന്നു. ആദ്യം നൂറുക്കണക്കിനാളുകൾ അണിനിരന്നെങ്കിൽ പിന്നീടത് ആയിരക്കണക്കിനാളുകളായി മാറി. 53 റഷ്യൻ നഗരങ്ങളിലായി പ്രതിഷേധിച്ച 1,702 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിൽ 940 പ്രതിഷേധക്കാരും തലസ്ഥാന നഗരമായ മോസ്‌കോയിലാണ് അണിനിരന്നത്.

1979-ൽ സോവിയേറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ അധിനിവേശത്തിന് ശേഷം മോസ്‌കോയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും ആക്രമണോത്സുകമായ നടപടിയെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നൂറുക്കണക്കിന് പോസ്റ്ററുകൾ റഷ്യൻ നഗരങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ കിഴക്കൻ യുക്രെയ്നിലെ സാധാരണക്കാരെ ‘വംശഹത്യയിൽ’ നിന്ന് സംരക്ഷിക്കുന്നതിനുള്ള ‘പ്രത്യേക സൈനിക നടപടി’യെഎന്നാണ് വ്ളാഡിമർ പുടിൻ വിശദമാക്കിയത്. ഈ അവകാശവാദം തെറ്റാണെന്ന് റഷ്യയുടെ അധിനിവേശത്തിന് മുമ്പേ യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഭൂരിഭാഗം റഷ്യക്കാരും ഇക്കാര്യം അവഗണിച്ചിരുന്നു.

‘നമുക്കൊപ്പം എന്നന്നേക്കും നിലനിൽക്കുന്ന അപമാനം’ എന്ന് റഷ്യൻ നടപടിക്കെതിരെ മോസ്‌കോയിലെ പ്രതിപക്ഷ ആക്ടിവിസ്റ്റായ തത്യാന ഉസ്മാനോവ ഫേസ്ബുക്കിൽ കുറിച്ചു. യുക്രെയ്ൻ ജനതയോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. യുദ്ധം അഴിച്ചുവിട്ടവർക്ക് വേണ്ടി ഞങ്ങൾ വോട്ട് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു.

രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനായ ലെവ് പൊനോമവിയോവ് റഷ്യയുടെ നടപടിക്കെതിരെ ആരംഭിച്ച ഹർജി മണിക്കൂറുകൾക്കകം 1,50,000-ലധികം ഒപ്പുകൾ നേടി. ദിവസം അവസാനിക്കുന്നതോടെ ഒപ്പുകളുടെ എണ്ണം 289,000 ആയി. 250ലധികം മാദ്ധ്യമപ്രവർത്തകർ അവരുടെ പേരുകൾ തുറന്ന കത്തിൽ എഴുതി ആക്രമണത്തെ അപലപിച്ചു. 250-ഓളം ശാസ്ത്രജ്ഞരും ഹർജിയിൽ ഒപ്പുവച്ചു. മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമായി 194 മുനിസിപ്പൽ കൗൺസിൽ അംഗങ്ങളും യുക്രെയ്‌ന് പിന്തുണയറിയിച്ചു.

Tags: Ukraine WarUkraine-Russia war
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies