മകളെ വാരിപ്പുണർന്ന്, പൊട്ടിക്കരഞ്ഞ് യുക്രെയ്ൻ സൈനികൻ; കുടുംബത്തോട് യാത്ര പറയാൻ കഴിയാതെ ഓരോ സൈനികനും; യുദ്ധം ബാക്കിവെക്കുന്ന വേദനകൾ ഇനിയുമെത്രേ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മകളെ വാരിപ്പുണർന്ന്, പൊട്ടിക്കരഞ്ഞ് യുക്രെയ്ൻ സൈനികൻ; കുടുംബത്തോട് യാത്ര പറയാൻ കഴിയാതെ ഓരോ സൈനികനും; യുദ്ധം ബാക്കിവെക്കുന്ന വേദനകൾ ഇനിയുമെത്രേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 01:55 pm IST
FacebookTwitterWhatsAppTelegram

റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിനെതിരെ പ്രത്യാക്രമണം നടത്തുക എന്നതിനേക്കാൾ പ്രതിരോധിക്കാൻ പോലും പാടുപെടുകയാണ് യുക്രെയ്ൻ. തലസ്ഥാനം വളഞ്ഞ റഷ്യൻ സൈന്യം ഏതുസമയവും കീവ് പിടിച്ചടക്കിയേക്കാം. ഇതിനിടെയാണ് യുക്രെയ്ൻ സൈനികരുടെ ഹൃദയഭേദകമായ പ്രതികരണങ്ങൾ സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കാൻ തയ്യാറായി വമ്പന്മാരായ റഷ്യൻ സൈന്യത്തിന് മുന്നിൽ പതറാതെ നിൽക്കുന്ന യുക്രെയ്ൻ പട്ടാളക്കാരുടെ പ്രതികരണങ്ങൾ അത്യധികം ദുഃഖിപ്പിക്കുന്നതാണ്. തോക്കിൻ മുനയ്‌ക്ക് മുമ്പിൽ കീഴടങ്ങാൻ റഷ്യൻ സൈന്യം ആവശ്യപ്പെടുമ്പോൾ രാജ്യത്തെ വിട്ടുനൽകാൻ കഴിയാതിരുന്ന നൂറുക്കണക്കിന് യുക്രെയ്ൻ സൈനികർ ഇതിനോടകം വീരമൃത്യു വരിച്ച് കഴിഞ്ഞു.

അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരുടെ കൂട്ടത്തിൽ തന്റെ കുടുംബത്തേയും യാത്രയാക്കുന്ന സൈനികന്റെ വീഡിയോ ദൃശ്യങ്ങൾ ഈറനണിയിപ്പിക്കുന്നതാണ്. ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഒരു സൈനികൻ തന്റെ ഭാര്യയെയും കൊച്ചുകുട്ടിയായ മകളെയും യാത്രയാക്കുന്നതാണ് കാണാൻ കഴിയുക. രക്ഷാദൗത്യത്തിനായി എത്തിയ ബസിൽ കീവിലെ ജനങ്ങൾ കയറി പോകുകയാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ കണ്ണീരോടെയല്ലാതെ യുക്രെയ്ൻ സൈനികന് തന്റെ കുടുംബത്തിന് യാത്ര നൽകാൻ കഴിഞ്ഞില്ല. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന മകളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന സൈനികന്റെ വേദന കാഴ്ചക്കാരെ വിങ്ങലേൽപ്പിക്കുന്നതാണ്.

Heartbreaking and very emotional moments between a Soldier of Ukraine and his daughter says goodbye to his family when he going to fight against the Russian Army.#WorldWarIII #Wordle250#Ukraine #StopWar #Biden #Putin #PutinIsaWarCriminal #StopTheWar pic.twitter.com/cfJs2LBGH9

— Mehran Anjum Mir (@MehranAnjumMir) February 24, 2022

Wow really sad: Ukrainian soldier: “We are under heavy bombardment.. Mom.. Dad.. I love you”

pic.twitter.com/B9dQVZQCIF

— Emily Schrader – אמילי שריידר (@emilykschrader) February 24, 2022

ഇതോടൊപ്പം, അച്ഛനും അമ്മയ്‌ക്കും യാത്ര പറയുന്ന സൈനികന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്‌ഫോടനങ്ങൾക്കിടയിലാണ് താനെന്നും, അച്ഛനെയും അമ്മയെയും ഒരുപാട് സ്‌നേഹിക്കുന്നുവെന്നും പറയുന്ന യുക്രെയ്ൻ സൈനികന്റെ വീഡിയോ ദൃശ്യങ്ങളും ഹൃദയഭേദകമാണ്. മരണം മുന്നിൽ കണ്ട് വേണ്ടപ്പെട്ടവരെ യാത്ര അയ്‌ക്കുന്ന ഓരോ സൈനികന്റെയും പകർത്തപ്പെടാത്ത ദൃശ്യങ്ങൾ ഇനിയുമെത്രേ..

Tags: Ukraine WarUkraine-Russia war
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies