ലക്നൗ : ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ വാഹനം അപകടത്തിൽപ്പെട്ടു. വാരണാസിയിലായിരുന്നു സംഭവം. അപകടത്തിൽ മനോജ് സിൻഹ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മനോജ് സിൻഹ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. അദ്ദേഹത്തിന്റെ കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് റോഡ് അരികിലെ ഇരുമ്പ് തൂണിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് മനോജ് സിൻഹയും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ഇടതുഭാഗം പൂർണമായും തകർന്നു. അപകടത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് അദ്ദേഹം യാത്ര തുടർന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉത്തർപ്രദേശിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
Comments