യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി 'ചർച്ചകൾ' മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌ൻ പ്രതിസന്ധി: ഏകവഴി ‘ചർച്ചകൾ’ മാത്രം; നയതന്ത്രപാത തിരിച്ചുവരണമെന്ന് ഇന്ത്യയുടെ നിലപാട്; നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 07:03 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്‌നിലെ നിലവിലെ സാഹചര്യത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ശത്രുതയും അക്രമവും അവസാനിപ്പിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്തണമെന്നും ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാസമിതിയിൽ അപേക്ഷിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ് തിരുമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏകവഴി ‘ചർച്ചകൾ’ മാത്രമാണ് എന്നിരിക്കെ നയതന്ത്ര പാതയിലൂടെ പ്രശ്‌നപരിഹാരം നടത്താനുള്ള മാർഗം നഷ്ടപ്പെട്ടുവെന്നത് ഖേദകരമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭയാനകവും അപ്രാപ്യവുമാണെന്ന് തോന്നിയേക്കാമെങ്കിലും നയതന്ത്ര പാതയിലേക്ക് നാം തിരിച്ചുവരേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് യുഎൻ രക്ഷാസമിതിയിൽ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്നതിനായി അവതരിപ്പിച്ച പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കുകയാണെന്ന് ടി.എസ് തിരുമൂർത്തി അറിയിച്ചു.

യുഎസ്, അൽബേനിയ തുടങ്ങിയ രാജ്യങ്ങൾ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ചയാണ് യുഎൻ രക്ഷാസമിതിയിൽ നടന്നത്. ഓസ്ട്രേലിയ, എസ്‌തോണിയ, ഫിൻലാൻഡ്, ജോർജിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും പ്രമേയത്തിന്റെ ഭാഗമായിരുന്നു. ജർമ്മനി, ഇറ്റലി, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്‌സംബർഗ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, റൊമാനിയ, യുകെ എന്നിവയും പ്രമേയത്തിൽ ഒപ്പുവെച്ചു.

15 അംഗങ്ങളുള്ള സമിതിയിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചിരുന്നു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രമേയത്തിൽ നിന്നു വിട്ട് നിന്നത്. എന്നാൽ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല.

Tags: india-UNSCUkraine CrisisUkraine WarRussia-Ukraine War
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies