കൊച്ചി: മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. പ്രേക്ഷനെ മുൾമുനിയിൽ നിർത്തി ഗംഭീര ക്ലെമാക്സോടെ അവസാനിക്കുന്ന ചിത്രത്തിന്റെ നാല് ഭാഗങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
എസ് എൻ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അഞ്ചാം ഭാഗം സംബന്ധിച്ച വിവരങ്ങളെല്ലാം ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവിലിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിബിഐ 5 ദ ബ്രെയ്ൻ എന്നാണ് സേതുരാമയ്യരുടെ അഞ്ചാം വരവിന്റെ പേര്. സൈനാ മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്.മമ്മൂക്കയും ചിത്രത്തിന്റെ ടൈറ്റിൽ റിവീലിങ്ങ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്.
വമ്പൻ മാറ്റങ്ങളോടെയാണ് ചിത്രം പുറത്തിറങ്ങുന്നതെന്നാണ് വിവരം.ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങൾ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Comments