ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്കാവില്ല; റഷ്യക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്കാവില്ല; റഷ്യക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 06:47 pm IST
Facebook
Twitter
WhatsAppTelegram

വാർസോ: റഷ്യയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനില്ലെന്ന് പോളണ്ട്. പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സെസാരി കുലെസ്സെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്‌നെതിരെ റഷ്യ അധിനിവേശം തുടരുന്നതിൽ പ്രതിഷേധിച്ചാണ് പോളണ്ടിന്റെ നടപടി. അടുത്തമാസം 24 ന് മോസ്‌കോയിലാണ് റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരുന്നത്.

വെറും വാക്കുകൾ പറയാനില്ല, ഇപ്പോൾ പ്രവർത്തിക്കാനുള്ള സമയമാണ്. യുക്രെയ്‌നെതിരായ റഷ്യൻ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാൽ പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കുന്നില്ലെന്ന് കുലെസ്സെ വ്യക്തമാക്കി.

മാർച്ച് 24 ലെ പോളണ്ട്- റഷ്യ പോരാട്ടത്തിൽ റഷ്യ വിജയിച്ചാൽ മാർച്ച് 29 ന് ചെക്ക് റിപബ്ലിക്ക് സ്വീഡൻ, ടീമുകളിലൊന്നുമായി റഷ്യയ്‌ക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഈ രാജ്യങ്ങളിലെ രാഷ്‌ട്ര തലവൻമാരുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫയ്‌ക്ക് ഒരു പൊതു നിലപാട് അവതരിപ്പിക്കാൻ തങ്ങൾ സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി ചർച്ച നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്‌നിൽ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തിൽ റഷ്യയുമായി ഒരു മത്സരം കളിക്കുന്നത് ചിന്തിക്കാൻ പോലുമാവുന്നില്ല. റഷ്യൻ ഫുട്‌ബോൾ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല. പക്ഷേ, ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് ആവുന്നില്ലെന്ന് പോളണ്ട് ടീം ക്യാപ്റ്റൻ റോബർട്ട് ലെവൻഡോസ്‌കി ട്വീറ്റ് ചെയ്തു.

Tags: RussiapolandUkraine War
Share
Tweet
SendShare

More News from this section

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies