റഷ്യയെ വെല്ലുവിളിച്ച സെലൻസ്‌കി അത്രയ്ക്ക് കരുത്തനാണോ? ആരാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ പിന്നിൽ; ഹാസ്യ നടനിൽ നിന്നും രാജ്യതലവനായ വൊളോദിമിർ സെലൻസ്‌കിയെപ്പറ്റി അറിയാം...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യയെ വെല്ലുവിളിച്ച സെലൻസ്‌കി അത്രയ്‌ക്ക് കരുത്തനാണോ? ആരാണ് യുക്രെയ്ൻ പ്രസിഡന്റിന്റെ പിന്നിൽ; ഹാസ്യ നടനിൽ നിന്നും രാജ്യതലവനായ വൊളോദിമിർ സെലൻസ്‌കിയെപ്പറ്റി അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 06:36 pm IST
FacebookTwitterWhatsAppTelegram

ആർക്കോ വേണ്ടി ഉണ്ടായ ഒരു രാജ്യം. എന്തിനാണ് ഭരിക്കാൻ കയറിയത് എന്നറിയാത്ത നടനായിരുന്ന പ്രസിഡന്റ്. യുക്രെയ്ൻ ദുർബലമായത് സ്വയം വരുത്തിവെച്ച വിനകൊണ്ട്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയോടുള്ള പോരാട്ടം. ലോകരാഷ്‌ട്രങ്ങൾ സഹായിക്കുമെന്ന വ്യാമോഹം. എല്ലാം തകിടംമറിഞ്ഞത് രണ്ടു ദിവസം കൊണ്ട്. സ്വന്തം നിലനിൽപ്പോ രാജ്യത്തിന്റെ സുരക്ഷയോ ഒന്നും മനസ്സിലാകാത്ത ഒരു രാഷ്‌ട്രത്തലവൻ. യുക്രെയ്ന്റെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി തീർത്തും ദുർബലനായത് എന്തുകൊണ്ടെന്നാണ് ഏവരും ചോദിക്കുന്നത്.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ വിശാലമായ രണ്ടാമത്തെ രാജ്യമായ യുക്രെയ്നിന്റെ ഭരണാധികാരികളുടെ ചരിത്രവും വിചിത്രമാണ്. നിലവിലെ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി സിനിമാ-ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന ഹാസ്യതാരമെന്ന വൻ ജനപ്രീതി മുതലാക്കിയാണ് തിരഞ്ഞെടുപ്പിൽ ജയിച്ചത്. ജൂതരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് ക്രിവി റിയാ മേഖലക്കാരനായ വൊലോദിമിർ സെലൻസ്‌കി. കീവ് എക്കണോമിക്സ് സർവ്വകലാശാലയിൽ നിന്ന് നിയമബിരുദം നേടി. പിന്നീട് കലാലോകത്ത് സജീവമായി. ടിവികളിലെ കോമഡി ഷോ കളിലൂടെ അവതാരകൻ എന്ന നിലയിൽ വൻ ജനപ്രീതി. സ്വന്തമായി ആരംഭിച്ച ടിവി പ്രൊഡക്ഷൻ കമ്പനി വൻ വിജയമായി. 2012 വരെ കലാരംഗത്ത് നിറഞ്ഞു നിന്ന ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്.

2014ൽ റഷ്യൻ പിന്തുണയുണ്ടായിരുന്ന വിക്ടർ യാനുകോവിച്ചിനെതിരായ ജനകീയ പ്രക്ഷോഭം ഭരണകൂടത്തെ താഴെയിറക്കി. ഇതിനിടെ റഷ്യ ക്രിമിയ എന്ന അതിർത്തി പ്രവിശ്യ സ്വന്തമാക്കി. തുടർന്ന് റഷ്യയുടെ പിൻബലത്താൽ വിമത സൈന്യം നിരന്തരം പോരാട്ടം തുടർന്നു. അത് നിലവിലെ യുദ്ധത്തിലും യുക്രെയ്നെ മുഴുവനായി പിടിക്കുന്നതിലേക്കും നയിച്ചിരിക്കുകയാണ്. ഒലക്സാണ്ടർ തിർക്കിനോവ്് 2014ൽ കയറിയെങ്കിലും 115 ദിവസം മാത്രം ഭരിച്ചു. േെപ്രട പൊറോഷൻകോവാണ് പിന്നീട് അഞ്ചുവർഷം ഭരിച്ചത്.

ഇതിനിടെ 2014ലെ തിരഞ്ഞെടുപ്പുകാലം മുതൽ സെലൻസ്‌കി രാഷ്‌ട്രീയത്തിൽ സജീവമായി. 2019ലെ തിരഞ്ഞെടുപ്പിൽ റഷ്യാവിരുദ്ധ തരംഗത്തിൽ അന്നത്തെ പ്രസിഡന്റ് േെപ്രട പൊറോഷൻകോവിൽ നിന്ന് പ്രസിഡന്റ് സഥാനം ഏറ്റെടുത്തു. തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും രാജ്യം നേരിടുന്ന ഒരു ഗൗരവതരമായ വിഷയവും സെലൻസ്‌കി പറഞ്ഞില്ല. അത്തരം ചർച്ചകളിൽ നിന്നെല്ലാം സമർത്ഥമായി ഒഴിഞ്ഞുമാറി. പ്രചാരണത്തിലുടനീളം ജനങ്ങളെ രസിപ്പിക്കുന്ന ഹാസ്യവീഡിയോകളിലൂടെയാണ് വോട്ട് നേടിയത്. 70 ശതമാനത്തിലേറെ വോട്ടാണ് രാഷ്‌ട്രീയത്താൽ അസ്വസ്ഥരായ ജനത സെലൻസ്‌കിക്ക് നൽകിയത്.

യുക്രെയ്നിന്റെ പ്രധാന പ്രശ്നം ആഭ്യന്തര ഭരണ അസ്ഥിരത തന്നെയായിരുന്നു. അതിർത്തി പങ്കിടുന്ന എല്ലാ പ്രവിശ്യകളും റഷ്യൻ അനുകൂല നിലപാടുകൾ വളർന്നുവരുന്നതും റഷ്യയുടെ സഹായം കൈപറ്റുന്നതും ഇല്ലാതാക്കാൻ യുക്രെയ്നായിട്ടില്ല . ഇന്നിതാ ലോകനേതാക്കളിൽ കരുത്തനും ഏകാധിപതിയുമായി മാറിയിരിക്കുന്നു പുടിൻ. കെ.ജി.എഫ് തലവനായിരുന്ന സുപ്പർ സ്പൈ ആയിരുന്ന പുടിനെതിരെ പടനയിക്കാൻ പോയിട്ട് നേരെ നോക്കാൻ പോലും അശക്തനായ സെലൻസ്‌കി ഇന്ന് സ്വയം കീഴടങ്ങുകയാണ്. അതും ജനങ്ങളുടെ ജീവനോ സ്വത്തിനോ പോലും സംരക്ഷണം നൽകാനാകാതെ തീർത്തും ദുർബലനായ ഭരണാധികാരിയെന്ന ചീത്തപേരുമായി. യുക്രെയ്നൊപ്പം സെലൻസ്‌കിയും സ്വയം ചരിത്രത്തിന്റെ കറുത്ത അദ്ധ്യായത്തിന്റെ ഭാഗമാവുകയാണ്.

Tags: Ukraine WarRussian invasionamericaRussiaEuropeVolodymyr Zelensky
ShareTweetSendShare

More News from this section

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies