ചങ്ങലക്കിട്ട പുസ്തകങ്ങൾ; പുസ്തകങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചങ്ങലക്കിട്ട പുസ്തകങ്ങൾ; പുസ്തകങ്ങൾക്കെന്താ ഭ്രാന്ത് പിടിച്ചോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 06:09 pm IST
FacebookTwitterWhatsAppTelegram

ലൈബ്രറികളിൽ നിന്നും എടുക്കുന്ന പുസ്തകങ്ങൾ യഥാസമയം തിരിച്ചേൽപ്പിക്കുക എന്ന നല്ല ശീലം തീരെയില്ലാത്തവരാണധികവും. കുറച്ച് ഫൈൻ അടച്ചാലും ലൈബ്രേറിയൻ മുഖം കറുപ്പിച്ചാലും കുഴപ്പമില്ല വായിക്കാനെടുക്കുന്ന പുസ്തകം കുറച്ച് ലേറ്റ് കൊടുത്താൽമതി എന്ന് ചിന്തിക്കുന്നവരാണ് പലരും….. ഇത് തിരിച്ചെത്തിയാലേ മറ്റൊരാൾക്ക് നൽകാൻ സാധിക്കൂ എന്ന ആലോചനയൊന്നും ഈ വിരുതൻമാർക്ക് ഉണ്ടാവില്ല…. സ്വന്തം കാര്യം സിന്ദാബാദ്…..

എന്നാൽ ഇത്തരക്കാർക്ക് മുട്ടൻ പണികൊടുക്കുന്ന ചില ലൈബ്രറികളുണ്ട് അങ്ങ് യൂറോപ്പിൽ… ഇവിടുത്ത ചില ഗ്രന്ഥശാലകളിൽ പുസ്തകങ്ങൾ ചങ്ങലക്കിട്ട് പൂട്ടിവെച്ചിരിക്കുകയാണ്. പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുകയോ? കേൾക്കുമ്പോൾ നിങ്ങൾക്ക് കൗതുകവും ആശ്ചര്യവും തോന്നുന്നുണ്ടല്ലേ…. വീട്ടിലെ വളർത്തു നായ്‌ക്കളേയും മറ്റും ചങ്ങലയ്‌ക്കിടുന്നതായി കേട്ടിട്ടുണ്ട് എന്നാൽ പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുന്നത് നിങ്ങൾ ആദ്യമായി കേൾക്കുകയായിരിക്കും.

ഇവിടുത്തെ പുസ്തകങ്ങളെ ചങ്ങലയ്‌ക്കിട്ടത് അവയ്‌ക്ക് ഭ്രാന്ത് പിടിച്ചിട്ടൊന്നുമല്ല? പിന്നെ? അവ ആരും എടുത്ത് കൊണ്ട് പോകരുത് എന്ന് കരുതിയിട്ടാണ്. അതിപ്രശസ്തമായ രചനകൾ മോഷണം പോകുന്നത് യുറോപ്പിൽ വ്യാപകമായതോടെയാണ് ചില ലൈബ്രറി അധികൃതരുടെ മനസ്സിൽ പുസ്തകങ്ങളെ ചങ്ങലയിൽ തളയ്‌ക്കുന്ന എന്ന ആശയം ഉദിച്ചത്….മോഷ്ടാക്കൾക്ക് മാത്രമല്ല പുസ്തങ്ങൾ എടുത്ത് തിരിച്ചേൽപ്പിക്കാരെ മുങ്ങിനടക്കുന്നവർക്കും എട്ടിന്റെ പണിയാണ് ഈ ലൈബ്രറിക്കാർ നൽകിയത്…

അച്ചടി വിദ്യ അത്ര പരിഷ്‌കൃതമല്ലാതിരുന്ന കാലത്ത് ഇറങ്ങിയ പല ലോക പ്രശസ്ത രചനകൾക്കും അന്ന് കൂടൂതൽ കോപ്പികൾ ലഭ്യമായിരുന്നില്ല.ഇന്നത്തെ പോലെയല്ല പണ്ട് ഒരു പുസ്തകത്തിന്റെ പതിനായിരക്കണക്കിന് കോപ്പികളൊന്നും അച്ചടിച്ചിരുന്നില്ല. വളരെ കുറച്ച് കോപ്പികൾ മാത്രം. ഈ അവസ്ഥയിൽ ഒരു പുസ്തകം നഷ്ടപ്പെട്ടാൽ പോയത് തന്നെയെന്ന് ചുരുക്കം.

ഇതെല്ലാം തടയാനാണ് പുസ്തകങ്ങളെ ചങ്ങലയ്‌ക്കിടുന്നത്. പുറം ചട്ടയിലോ പുസ്‌കങ്ങളുടെ മൂലയിലോ ആണ് ചങ്ങലയിടാറ്. ചങ്ങലയുടെ താക്കോൽ ലൈബ്രറിയുടെ നിരീക്ഷണ ചുമതല ഉള്ള ആളുടെ കൈവശം മാത്രമ ഉണ്ടാവുകയുമുള്ളൂ. എന്നാൽ ചങ്ങലയ്‌ക്കിടുന്നത് അല്പം ചിലവേറിയ പരിപാടി ആയതിനാൽ എല്ലാ പുസ്തകങ്ങളും ഇങ്ങനെ ചങ്ങലയ്‌ക്കിടാറില്ല.പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളും മതപരമായ പുസ്തകങ്ങളുമാണ് ഇങ്ങനെ ചങ്ങലയ്‌ക്കിടാറ്.

പുസ്തകങ്ങൾ വായിക്കാൻ അനുവദിക്കാതെ ചങ്ങലയ്‌ക്കിട്ടിട്ട് എന്ത് കാര്യം എന്ന് ചോദിക്കാൻ വരട്ടെ ,ചങ്ങലയ്‌ക്കിട്ടതാണെങ്കിലും അവ അലമാരയുടെ തട്ടിൽ നിവർത്തി വെച്ച് ആവശ്യക്കാർക്ക് വായിക്കാം.ചിലയിടങ്ങളിൽ ചങ്ങലയ്‌ക്കിട്ട പുസ്തകങ്ങളുടെ അരികെ എസ് ആകൃതിയിലുള്ള ഇരിപ്പിടങ്ങളും ഒരുക്കി വെയ്‌ക്കാറുണ്ട്.

യുകെയിൽ ഒട്ടുമിക്ക പുരാതന ലൈബ്രറികളിലും ഇങ്ങനെ ചങ്ങലയ്‌ക്കിട്ട പുസ്തകങ്ങളെയും ഇരിപ്പിടങ്ങളേയും കാണാൻ സാധിക്കും. ഇംഗ്ലണ്ടിലെ ഹെർഫോഡിൽ 1611 ൽ സ്ഥാപിതമായ കത്ത്രീഡൽ ലൈബ്രറി ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.നിരവധി പുസ്തകങ്ങളാണ് ഇവിടെ ഇങ്ങനെ ചങ്ങലയ്‌ക്കിട്ട് വെച്ചിരിക്കുന്നത്.മതപരമായ പുസ്തകങ്ങളാണ് ഇവിടെ കൂടുതലും ചങ്ങലയ്‌ക്കിട്ട് വെച്ചിരിക്കുന്നത്.

1598 ൽ സ്ഥാപിതമായ ലിങ്കൺഷെയറിലെ ഗ്രന്ഥാമിലുള്ള ഫ്രാൻസിസ് ട്രിഗ്ലെ ചെയിൻഡ് ലൈബ്രറി ആണ് മറ്റൊരു പ്രശസ്തമായ ചെയിൻഡ് ലൈബ്രറി. 19ാം നൂറ്റാണ്ടുകളുടെ അവസാനത്തോടെ അച്ചടിശാലകളുടെ എണ്ണം വർദ്ധിച്ചതും പുസ്‌കങ്ങൾ വിപണിയിൽ സുലഭമായി ലഭികാകൻ തുടങ്ങിയതും പുസ്‌കങ്ങളെ ചങ്ങലയ്‌ക്കിടുന്ന രീതിയ്‌ക്ക് കുറവ് വരുത്തി. എന്നാൽ ഇന്നും കൗതുക കാഴ്ചയെന്നോണം യുകെയിലെ തെരുവുകളിലെ ചില പുരാതന ലൈബ്രറികൾ ചങ്ങലയ്‌ക്കിട്ട് പുസ്തകങ്ങൾ സൂക്ഷിക്കുന്നു.

Tags: books
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies