ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസ് പാളയം വിട്ട് വരുന്ന നേതാക്കളുടെ കുത്തൊഴുക്കായിരുന്നു രാജ്യത്ത്. കുടുംബപാർട്ടിയായ ജനോപകാരമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്ന് ആരോപിച്ചും മറ്റും നിരവധി പേരാണ് കോൺഗ്രസ് വിട്ട് രാജ്യ സേവനത്തിനായി ഭാരതീയ ജനതാപാർട്ടിയിലേക്ക് ചേക്കേറിയത്.
പല പ്രമുഖ നേതാക്കളും കോൺഗ്രസ് വിട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശരിക്കും വിയർക്കുകയാണ്. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് കണ്ട് വിളറി പിടിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഗുജറാത്തിലെ കോൺഗ്രസ് പാർട്ടിയിലെ കൗരവരുടെ ലിസ്റ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് രാഹുൽ. വെറുതെ ഓഫീസിൽ എസിയിലിരുന്ന് ഒന്നും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുന്ന നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള നേതാക്കൾ പിന്നീട് ബിജെപിയിലേക്ക് പോവുകയാണെന്നും അദ്ദേഹം ചൂണ്ടാക്കാട്ടി.
രാഹുൽ ഗാന്ധിയുടെ ഈ നിർദ്ദേശത്തെ ട്രോളി നിരവധി ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നത്. സ്വന്തം പാളയത്തിൽ നിന്ന് കൊഴിഞ്ഞ് പോയവരുടെ കണക്കെടുപ്പിൽ രാഹുൽജി വിയർക്കുമെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ കമന്റുകൾ വരുന്നത്.
Comments