പ്രതീക്ഷയുടെ കിരണങ്ങൾ; ബലറൂസ് അതിർത്തിയിൽ ചർച്ചയ്ക്ക് സന്നദ്ധമെന്ന് യുക്രെയ്ൻ; ചർച്ച കഴിഞ്ഞ് മടങ്ങും വരെ യുദ്ധവിമാനങ്ങളും മിസൈലുകളും നിശ്ചലമാക്കുമെന്ന് ബെലറൂസിന്റെ ഉറപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രതീക്ഷയുടെ കിരണങ്ങൾ; ബലറൂസ് അതിർത്തിയിൽ ചർച്ചയ്‌ക്ക് സന്നദ്ധമെന്ന് യുക്രെയ്ൻ; ചർച്ച കഴിഞ്ഞ് മടങ്ങും വരെ യുദ്ധവിമാനങ്ങളും മിസൈലുകളും നിശ്ചലമാക്കുമെന്ന് ബെലറൂസിന്റെ ഉറപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 08:06 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശവും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാൻ കളമൊരുങ്ങുന്നു. ബെലറൂസ് അതിർത്തിയിൽ ചർച്ച നടത്താൻ സന്നദ്ധമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലൻസ്‌കിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ ബലറൂസിൽ ചർച്ച നടത്താൻ റഷ്യ മുന്നോട്ടുവന്നെങ്കിലും യുദ്ധം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്നും അധിനിവേശത്തിന് ഒത്താശ ചെയ്യുന്ന ബലറൂസിൽ വെച്ചുളള ചർച്ചയ്‌ക്ക് സന്നദ്ധമല്ലെന്നുമുളള നിലപാടിലായിരുന്നു യുക്രെയ്ൻ.

ഇതിന് ശേഷം നടന്ന ചർച്ചയിലാണ് നിർണായക പുരോഗതി ഉണ്ടായത്. ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെൻകോ യുക്രെയ്ൻ പ്രസിഡന്റ് വൊലോഡിമർ സെലൻസ്‌കിയെ വിളിച്ച് ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ബെലറൂസ് അതിർത്തിയിൽ ചർച്ചയ്‌ക്ക് യുക്രെയ്ൻ സമ്മതം അറിയിച്ചത്.

ബെലറൂസ് അതിർത്തിയിൽ പ്രിപ്യാത് നദിയുടെ തീരത്താണ് ചർച്ച നടക്കുക. ഉപാധികൾ ഇല്ലാതെയാണ് ഇരുപക്ഷവും ചർച്ചയ്‌ക്ക് തയ്യാറായത്. ഇതും പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. യുക്രെയ്ൻ പ്രതിനിധിസംഘമാകും ചർച്ചകൾക്കായി എത്തുക. ഇവർ വന്നുപോകുന്നതുവരെ ബലറൂസ് മേഖലയിലുളള എല്ലാ യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും മിസൈലുകളും നിശ്ചലമായി തുടരുമെന്നും അലക്‌സാണ്ടർ ലുകാഷെൻകോ യുക്രെയ്‌ന് ഉറപ്പു നൽകി.

നാല് ദിവസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 368000 ത്തിലധികം അഭയാർത്ഥികൾ അയൽരാജ്യങ്ങളിലേക്ക് നീങ്ങിയതായി യുഎൻ അഭയാർത്ഥി വിഭാഗം വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് യുഎൻ ഏജൻസികളുടെ യുക്രെയ്‌നിലെ പ്രവർത്തനവും താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ജർമ്മനിയും യുഎസും യുകെയും യൂറോപ്യൻ രാജ്യങ്ങളും യുക്രെയ്‌ന് കൂടുതൽ സൈനിക, സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചതോടെയാണ് റഷ്യ നിലപാടിൽ അയവ് വരുത്തി ചർച്ചയ്‌ക്ക് തയ്യാറായത്.

Tags: Ukraine WarPresident Zelensky
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies