മഞ്ഞുരുകുമോ? ബെലറൂസിൽ റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ സമാധാന ചർച്ച തുടങ്ങി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞുരുകുമോ? ബെലറൂസിൽ റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ സമാധാന ചർച്ച തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 05:38 pm IST
Facebook
Twitter
WhatsAppTelegram

കീവ്: അഞ്ചാം ദിനവും യുക്രെയ്ൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, സമാധാന ചർച്ചകൾക്കായി യുക്രെയ്ൻ പ്രതിനിധി സംഘം ബെലറൂസിൽ എത്തിയതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യൻ-യുക്രെയ്ൻ അതിർത്തിയിൽ വെച്ചാണ് ചർച്ച നടക്കുന്നത്.

യുക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്, പ്രസിഡന്റിന്റെ ഉപദേശകൻ മൈഖൈലോ പൊഡോലിയാക്, വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി മൈക്കോള ടോച്ചിറ്റ്സ്‌കി എന്നിവരാണ് യുക്രെയ്‌ന്റെ പ്രതിനിധി സംഘത്തിലുള്ളത്. പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി പ്രതിനിധി സംഘത്തിന്റെ ഭാഗമല്ല. യുക്രെയ്ൻ-റഷ്യ യുദ്ധം അഞ്ചാം ദിനത്തിലേയ്‌ക്ക് കടന്നപ്പോൾ, ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.

ഉടനടി വെടിനിർത്തലും റഷ്യൻ സേനയെ പിൻവലിക്കലും വേണമെന്നാണ് യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ ആവശ്യം. ചർച്ച ആരംഭിക്കുന്നതിന് മുൻപായി സെലൻസ്‌കി റഷ്യൻ സൈനികരോട് ആയുധങ്ങൾ അടിയറവ് വയ്‌ക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, യുക്രെയ്‌ന് അംഗത്വം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, യുക്രെയ്‌ന്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യുകെ ഇന്റലിജൻസ് വിഭാഗം അറിയിച്ചിരുന്നു. നിലവിൽ റഷ്യൻ സൈന്യം കീവിന്റെ വടക്ക് നിന്നും 30 കിലോമീറ്റർ അകലെയാണെന്നും ഇന്റലിജൻസ് വിഭാഗം ട്വിറ്ററിലൂടെ അറിയിച്ചു. കാർക്കീവിലും, ചെർനിഹിവിലും ഏറ്റുമുട്ടൽ ശക്തമായി തുടരുന്നുണ്ടെങ്കിലും, നഗരങ്ങൾ ഇപ്പോഴും യുക്രെയ്‌ന്റെ നിയന്ത്രണത്തിലാണെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

കുരുന്നുകൾ ഉൾപ്പെടെ ഇതുവരെ 352 സാധാരണക്കാരാണ് റഷ്യയുടെ ക്രൂരമായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് എന്ന് യുക്രെയ്ൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. 116 കുട്ടികളടക്കം 1,684 പേർക്ക് പരിക്കേറ്റിട്ടുണ്ട്. യുക്രെയ്ൻ സൈന്യത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് ഇനിയും യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടില്ല.

Tags: Ukraine WarRussia-Ukraine crisis
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies