ട്രോളന്മാരെ കഥ അങ്ങനെയല്ല; ഷൈൻ ലഹരി ഉപയോഗിച്ചിട്ടില്ല; വിശദീകരണവുമായി തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രോളന്മാരെ കഥ അങ്ങനെയല്ല; ഷൈൻ ലഹരി ഉപയോഗിച്ചിട്ടില്ല; വിശദീകരണവുമായി തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 06:23 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഇത്തവണ ‘വെയിൽ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ അഭിമുഖമാണ് ചർച്ചയ്‌ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചാണ് ഷൈൻ അഭിമുഖത്തിന് എത്തിയത് എന്ന തരത്തിൽ നിരവധി ട്രോളുകൾ പ്രചരിച്ചു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും താരത്തിന്റെ സുഹൃത്തുമായ മുനീർ മുഹമ്മദുണ്ണി.

കാലിനേറ്റ പരുക്കിന് വേദനസംഹാരി മരുന്ന് കഴിച്ചതിന്റെ സെഡേഷനാണ് അഭിമുഖത്തിൽ ഷൈൻ ക്ഷീണിതനായിരുന്നതിന് കാരണമെന്നാണ് മുനീർ പറയുന്നത്. തല്ലുമാല, ഫെയർ ആന്റ് ലൗലി എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന്റെ കാൽമുട്ടിലെ ലിഗമെന്റിന് പരുക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ നിന്നും തിരികെ എത്തിയതിന് ശേഷം വിശ്രമിക്കുക പോലും ചെയ്യാതെയാണ് ഷൈൻ അഭിമുഖങ്ങളിൽ പങ്കെടുത്തതെന്നും ഇതിനാലാണ് താരം അവശനായിരുന്നതെന്നും മുനീർ വിശദീകരണം നൽകി.

ഒരു അഭിമുഖത്തിന് പകരം 16 അഭിമുഖങ്ങളാണ് താരം നൽകിയത്. വേദനയും സെഡേഷനും കാരണമാണ് പല അഭിമുഖങ്ങളും കൈവിട്ട് പോയത്. പിന്നീട് മയക്കുമരുന്ന് ഉപയോഗിച്ച് അഭിമുഖത്തിൽ പങ്കെടുത്തു എന്ന തരത്തിൽ ട്രോളുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു എന്ന് മുനീർ പറഞ്ഞു. ഓൺലൈൻ സദാചാര പോലീസ് ചമയുന്ന ചിലർ ഇതിനെ തെറ്റായ രീതിയിൽ വഴിതിരിച്ച് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതിന്റെ സത്യാവസ്ഥ എല്ലാവരും തിരിച്ചറിയണമെന്നും മുനീർ അഭ്യർത്ഥിച്ചു.

Tags: MALAYALAM MOVIEinterviewSHINE TOM CHACKOTROLLS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies