ശ്രീനഗർ : മഹാശിവരാത്രി ആഘോഷമാക്കി ജമ്മു കശ്മീർ ജനത. ആഘോഷത്തിന്റെ ഭാഗമായി ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് നിരവധി ഭക്തരാണ് എത്തിയത്. രാവിലെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടന്നു.
ശിവരാത്രി ദിനം ആയതിനാൽ പുലർച്ചെ തന്നെ ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ പതിവിലും നേരത്തെ ക്ഷേത്രം തുറന്നു. ശിവഭഗവാന് പ്രത്യേകം പൂജ നടത്തിയ ശേഷമായിരുന്നു ക്ഷേത്രം തുറന്നത്. തുടർന്ന് ഭക്തർക്ക് പ്രവേശനം നൽകി. ആഘോഷ പരിപാടികളുടെ ഭാഗമായി ക്ഷേത്രം മുഴുവൻ അലങ്കരിച്ചിരുന്നു. ക്ഷേത്ര പരിസരത്തായി വിവിധ സ്റ്റാളുകളും സ്ഥാപിച്ചിരുന്നു. ആദ്യമായാണ് ക്ഷേത്രത്തിലേക്ക് ഇത്രയും അധികം ആളുകൾ എത്തുന്നതെന്നാണ് ക്ഷേത്രം പൂജാരി പറയുന്നത്.
അതേസമയം ജമ്മു കശ്മീരിലെ മറ്റ് ശിവ ക്ഷേത്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റാസി ജില്ലയിലെ ശംഭു മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിക്കാൻ നിരവധി ഭക്തരാണ് എത്തിയത്.
Comments