റെക്കോഡുകളുടെ കണക്ക് പുസ്തകം - രസകരമായ ചരിത്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റെക്കോഡുകളുടെ കണക്ക് പുസ്തകം – രസകരമായ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 06:35 pm IST
Facebook
Twitter
WhatsAppTelegram

റെക്കോഡ് എന്ന് കേൾക്കുമ്പോഴേ ആരും ഓർത്തു പോകുന്ന ഒരു പുസ്തകമുണ്ട്. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ്. അമ്പരപ്പിക്കുന്ന റെക്കോഡുകളുടെ അപൂർവ്വ നേട്ടങ്ങളുടേയും കഥയാണ് ഗിന്നസ് ബുക്കിന് പറയാനുള്ളത്. ലോകശ്രദ്ധ പിടിച്ചു പറ്റാനുള്ള ഏറ്റവും വലിയ വഴി.കല സാഹിത്യം സ്‌പോർട്‌സ് സയൻസ്, സാഹസങ്ങൾ എന്നിങ്ങനെ മനുഷ്യനുമായി ബന്ധമുള്ള എല്ലാ രംഗങ്ങളിലും പുതിയ റെക്കോഡുകൾ സ്ഥാപിക്കപ്പെടുന്നു. ഇവയെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ നൽകുന്നത് ഗിന്നസ് ബുക്കാണ്. അയർലണ്ടിലുള്ള ആർതർ ഗിന്നസ് ആന്റേഴ്‌സൺ എന്ന കമ്പനിയാണ് ഗിന്നസ് ബുക്ക് ഇപ്പോൾ പ്രസിദ്ധീകരിക്കാറ്. ഇപ്പോൾ വിവിധ ഇന്ത്യൻ ഭാഷകളിലുൾപ്പടെ 20 ലധികം ഭാഷകളിലും ഗിന്നസ് ബുക്ക് പ്രസിദ്ധീകരിക്കാറുണ്ട്.

ആരാണ് ഈ അത്ഭുത പുസ്തകത്തിന് പിന്നിൽ? എന്നാണ് ഗിന്നസ് ബുക്ക് ആദ്യമായി പ്രസിദ്ധീകരിച്ചത് ഗിന്നസ് ബുക്കിന്റെ ജനനത്തെക്കുറിച്ച് നമുക്കറിഞ്ഞാലോ?

ഗിന്നസ് എന്ന മദ്യനിർമ്മാണശാലയുടെ മാനേജിങ് ഡയറക്ടറായിരുന്നു സർ ഹ്യൂ ബീവർ. 1951 ലെ ഒരു ഒഴിവുകാലം അയർലണ്ടിലെ ഒരു നദിക്കരയിൽ പക്ഷിവേട്ട നടത്തുകയായിരുന്നു ബീവറും കൂട്ടുകാരും.പെട്ടെന്ന് ഒരു പറ്റം പക്ഷികൾ ആകാശത്തുകൂടെ പോകുന്നത് ബീവറുടെ ശ്രദ്ധയിൽ പെട്ടു. ബീവർ തോക്കെടുത്ത് ഉന്നം പിടിച്ചു. പക്ഷേ തൊട്ടെടുത്ത നിമിഷം കൊണ്ട് ആ പക്ഷികൾ പറന്നു മറഞ്ഞിരുന്നു.

ഗോൾഡൻ പ്ലോവർ എന്നയിനം പക്ഷികളായിരുന്നു അവ. പക്ഷികൾ പോയെങ്കിലും ഒരു സംശയം ബീവറുടെ മനസിൽ കൂടു കൂട്ടി. യൂറോപ്പിലെ ഏറ്റവും വോഗമുള്ള പക്ഷി ഗോൾഡ് പ്ലോവറാണോ? അതോ അവയേക്കാൾ വേഗതയുള്ള പക്ഷികൾ വേറെയുണ്ടോ? ഇക്കാര്യം കണ്ടുപിടിക്കാൻ ബീവർ തീരുമാനിച്ചു. പലരോടും സംശയം ചോദിച്ചു. പല പുസ്തകങ്ങളും പരിശോധിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം, കൃത്യമായ ഉത്തരം മാത്രം കിട്ടിയില്ല. ഉത്തരം കണ്ടുപിടിച്ചേ അടങ്ങൂ എന്നു ബീവർ തീരുമാനിച്ചു.

ഒടുവിൽ ഒരു കാര്യം ബീവറിന് മനസിലായി. ഇത്തരം കാര്യങ്ങൾ രേഖപ്പെടുത്തി വെയ്‌ക്കുന്ന പതിവ് ലോകത്ത് എങ്ങും ഇല്ല എന്ന കാര്യം.അത്തരമൊരു പുസ്തകം ഉണ്ടായിരുന്നുവെങ്കിൽ എന്നായി അന്ന് മുതൽ ബീവറിന്റെ ചിന്ത. റെക്കോഡുകളെ കുറിച്ച് ആധികാരികമായി ഒരു പുസ്തകം. അങ്ങനെയൊന്ന് തയ്യാറാക്കാൻ അദ്ദേഹം ചീരുമാനിച്ചു. അങ്ങനെ ബീവർ ലണ്ടനിലെ സ്ഥിതി വിവരകണക്കുകൾ ശേഖരിക്കുന്ന നോറിസ് മക് വർട്ടർ റോസ് മക് വർട്ടർ എന്നീ സോഹദരന്മാരുടെ സഹായം തേടി.

ഇത്തരമൊരു പുസ്തകം തയ്യാറാക്കാൻ അവർക്കും താൽപര്യം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ബീവറിന്റെ ഉത്സാഹം ഇരട്ടിച്ചു. അങ്ങനെ 1955 ഓഗസ്റ്റ് 27 ന് ആദ്യ ഗിന്നസ് ബുക്ക് പ്രസിദ്ധീകരിച്ചു. 198 പേജുകളുണ്ടായിരുന്നു ആ പുസ്‌കതത്തിന്. ലോകത്തിലെ ഏറ്റവും വലുത്, ചെറുത്, ഒന്നാമത്തേത്, എന്നിവയെല്ലാം ആ പുസ്തകത്തിലുണ്ടായിരുന്നു. ചൂടപ്പം പോലെയായിരുന്നു പുസ്തകത്തിന്റെ വിൽപ്പന.

Ross McWhirter

Sir Hugh Beaver

അക്കൊല്ലം ഡിസംബർ മാസത്തോടെ ആ വർഷത്തെ ഏറ്റവും വിൽപ്പനയുള്ള പുസ്തകമായി ഗിന്നസ് ബുക്ക്. റെക്കോഡുകളെ കുറിച്ചുള്ള പുസ്തകത്തിന് തന്നെ റെക്കോഡ്. അന്ന മുതൽ ഓരോ വർഷവും ഏറ്റവും പുതിയ റെക്കോഡുകളോടെ ഗിന്നസ് ബുക്ക് പ്രസിദ്ധീകരിച്ച് വരുന്നു.ഇതിനിടയിൽ 1957,1959 എന്നീ വർഷങ്ങളിൽ മാത്രമേ ഗിന്നസ ് ബുക്ക് പുറത്തിറങ്ങാതിരുന്നിട്ടുള്ളൂ.

ലോകത്ത് എല്ലാ ദിവസവും എവിടെയെന്തെങ്കിലും അധാരാണമായ എന്തെങ്കിലും സംഭവിക്കുന്നു. ചില അത്ഭുതങ്ങളിൽ പ്രകൃതി തന്നെയാണ് നായകനെങ്കിൽ മറ്റു ചിലതിൽ പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതമായ മനുഷ്യൻ തന്നെയാണ് നായകൻ. വെബ് ഡെസ്‌ക് ജനം ടിവി ഡോട്ട് കോം.

Tags: Guinness World Records
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies