ആര്യയും ഹസ്‌കിയും ഡൽഹിയിലെത്തി: കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ, വിമാനത്തിൽ കയറ്റില്ലെന്ന് സർക്കാർ, വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്ക്ക് പോകണമെന്ന് കേരളഹൗസും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആര്യയും ഹസ്‌കിയും ഡൽഹിയിലെത്തി: കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ, വിമാനത്തിൽ കയറ്റില്ലെന്ന് സർക്കാർ, വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് പോകണമെന്ന് കേരളഹൗസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 04:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും കൊണ്ടുവന്ന ആര്യയുടെ നായയെ കേരളത്തിൽ എത്തിയ്‌ക്കുന്നത് അനിശ്ചിതത്വത്തിൽ. ഡൽഹിയിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ വിമാനക്കമ്പനി അറിയിച്ചു. ഈ സാഹചര്യത്തിൽ മറ്റ് വിമാന കമ്പനികൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. വളർത്തുമൃഗങ്ങളുമായി വരുന്നവർ സ്വന്തം നിലയ്‌ക്ക് ടിക്കറ്റ് എടുത്ത് പോകണമെന്ന് കേരളഹൗസും അറിയിച്ചിട്ടുണ്ട്.

ആര്യ അടക്കം ചില മലയാളി വിദ്യാർത്ഥികൾ വളർത്തു മൃഗങ്ങളുമായാണ് കേന്ദ്രസർക്കാർ ഒരുക്കിയ വിമാനത്തിൽ തിരിച്ചെത്തിയത്. മലയാളി വിദ്യാർത്ഥികളെ തിരികെ നാട്ടിൽ എത്തിയ്‌ക്കുന്നതിന് ചാർട്ടേർഡ് വിമാനമാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ പോളിസി പ്രകാരം വിമാനത്തിൽ വളർത്തു മൃഗങ്ങളെ കയറ്റാനാകില്ലെന്ന് എയർ ഏഷ്യ അറിയിച്ചു.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായയുമായാണ് ആര്യ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആര്യ. കീവിലെത്തിയപ്പോൾ വാങ്ങിയതാണ് ഹസ്‌കി ഇനമായ സേറയെന്ന നായയെ. വളർത്തുനായയെ ഉപേക്ഷിച്ച് നാട്ടിലേക്കില്ലെന്ന ആര്യയുടെ നിശ്ചയദാർഢ്യം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ഫെബ്രുവരി 27ന് യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ട് അതിർത്തികളിലേക്ക് പലായനം ചെയ്യുമ്പോഴും ആര്യ സേറയെ ഉപേക്ഷിച്ചിരുന്നില്ല. കീവിൽ നിന്ന് റുമാനിയയിലേക്ക് പുറപ്പെട്ട ബസിൽ സേറയേയും ഒപ്പം കൂട്ടിയായിരുന്നു പലായനം. നായയുമായി അതിർത്തി കടക്കാൻ ആദ്യം സൈന്യം അനുവദിച്ചില്ല. എന്നാൽ സേനയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് അനുമതി നൽകുകയായിരുന്നു.

Tags: Ukraine WarOPERATION GANGAair asia
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies