യുക്രെയ്‌നിൽ കുടുങ്ങിയ പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിൽ പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി; യുക്രെയ്‌നിലേക്കല്ലേ പോകേണ്ടതെന്ന് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ കുടുങ്ങിയ പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിൽ പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി; യുക്രെയ്‌നിലേക്കല്ലേ പോകേണ്ടതെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 12:02 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിലേക്ക് പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി. പഞ്ചാബിൽ നിന്നുളള കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഔജ്‌ലയാണ് പോളണ്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.

നാളെ താൻ പോളണ്ടിലേക്ക് പോകുമെന്നും നാല് ദിവസത്തേക്കാണ് പോകുന്നതെന്നും ഗുർജീത് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പഞ്ചാബിൽ നിന്നുളളവർക്ക് പോളണ്ടിൽ സഹായം ആവശ്യമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളെയും പൗരൻമാരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കോൺഗ്രസ് എംപിമാരുടെ സംഘം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നുൾപ്പെടെയുളള കാര്യങ്ങളായിരുന്നു ആവശ്യപ്പെട്ടത്. ഗുർജീത് സിംഗും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.

മനീഷ് തിവാരി, അമർ സിംഗ്, രവ്‌നീത് സിംഗ് ബിട്ടു തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റുളളവർ. അതേസമയം കോൺഗ്രസ് എംപിയുടേത് രാഷ്‌ട്രീയ നാടകമാണെന്നും അദ്ദേഹം പോളണ്ടിലേക്കല്ല യുക്രെയ്‌നിലേക്കാണ് പോകേണ്ടതെന്നും വിമർശനം ഉയർന്നുകഴിഞ്ഞു. യുദ്ധം രൂക്ഷമായ യുക്രെയ്‌നിൽ നിന്നും ഏറെ പണിപ്പെട്ടാണ് കേന്ദ്രസർക്കാർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും നയതന്ത്ര പ്രതിനിധികളുടെയും സഹായത്തോടെ വിദ്യാർത്ഥികളെ അതിർത്തി രാജ്യങ്ങളിൽ എത്തിക്കുന്നത്.

പോളണ്ടിൽ നിന്നും ഇതിനോടകം നിരവധി ഇന്ത്യക്കാരെ സർക്കാർ തിരിച്ചെത്തിച്ചുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുളള ഇടപെടലിൽ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ പോളണ്ട് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ഉദ്യോഗസ്ഥരുമായി ഏറെ സഹകരിക്കുകയും ചെയ്യുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി അയച്ചിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ നീക്കത്തിന് വലിയ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ലഭിച്ചത്. ഇതിന് പിന്നാലെയാണ് പോളണ്ടിലേക്ക് പോകാൻ കോൺഗ്രസ് എംപി തയ്യാറെടുക്കുന്നത്.

കേന്ദ്രമന്ത്രി വി.കെ സിംഗ് ആണ് പോളണ്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഇവിടെ എത്തിച്ചിരുന്ന ഇന്ത്യൻ പൗരൻമാരെ സൈനിക വിമാനത്തിൽ ഉൾപ്പെടെ നാട്ടിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.

Tags: Congress MPUkraine Evacuation
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies