ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ ചാവേർ സ്ഫോടനം. പള്ളിയിലുണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലാണ് ബോംബ് സ്ഫോടനം നടന്നത്. ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. അമ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയിലെത്തിയവർക്ക് ഇടയിലാണ് സ്ഫോടനം നടന്നത്. പെഷവാറിലെ ക്വിസ്സ ഖ്വാനി ബാസാർ ഏരിയിയൽ സ്ഥിതിചെയ്യുന്ന ജാമിയ പള്ളിയിലായിരുന്നു സംഭവം. പ്രാർത്ഥനകൾ നടക്കവെ വെടിവെപ്പ് ഉണ്ടാകുകയും പിന്നാലെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരിക്കേറ്റ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്ന് ലേഡി റീഡിംഗ് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments