യുക്രെയ്‌നികൾക്കിടയിൽപ്പെട്ട് റഷ്യൻ പട്ടാളക്കാരൻ; ആഹാരം നൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോണും കൊടുത്ത് യുക്രെയ്‌നികൾ; പൊട്ടിക്കരഞ്ഞ് യുവസൈനികൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നികൾക്കിടയിൽപ്പെട്ട് റഷ്യൻ പട്ടാളക്കാരൻ; ആഹാരം നൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോണും കൊടുത്ത് യുക്രെയ്‌നികൾ; പൊട്ടിക്കരഞ്ഞ് യുവസൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 04:35 pm IST
Facebook
Twitter
WhatsAppTelegram

യുദ്ധമുഖത്ത് കരുണയെന്ന വികാരത്തിനോ മാനുഷികമായ ഇടപെടലിനോയ്‌ക്ക് ‘സ്‌കോപ്പുണ്ടോ’.. ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നാൾക്കുനാൾ ശക്തിപ്രാപിക്കുമ്പോഴും അവിടെ സഹാതാപത്തിന്റെ കിരണങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നത്. യുക്രെയ്‌നികൾക്കിടിയിൽ പെട്ടുപോയ ഒരു റഷ്യൻ സൈനികനാണ് വീഡിയോയിലെ താരം. ഇദ്ദേഹത്തിന് ആഹാരം നൽകി സമാശ്വാസിപ്പിക്കുന്ന യുക്രെയ്ൻ പൗരന്മാരുടെ കരുണ ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആഹാരം നൽകിയത് കൂടാതെ റഷ്യൻ പട്ടാളക്കാരന്റെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് ബന്ധപ്പെടാനും അവർ അവസരം നൽകി. കൊടുംതണുപ്പിൽ പ്രദേശവാസികൾ ആഹാരം എത്തിച്ചുനൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോൺ കൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കം. വീഡിയോ കോളിൽ പട്ടാളക്കാരൻ തന്റെ അമ്മയോടാണ് സംസാരിക്കുന്നത്.

ചെറുപ്പക്കാരനായ ആ റഷ്യൻ പട്ടാളക്കാരന് ദുഃഖം താങ്ങാനായില്ല. എല്ലാം ശരിയാകും മകനേ എന്നുള്ള അദ്ദേഹത്തിന്റെ അമ്മയുടെ പ്രതികരണം വന്നതോടെ പട്ടാളക്കാരൻ പൊട്ടിക്കരയാൻ തുടങ്ങി..

ഇത് അവരുടെ കുറ്റമല്ല, ഈ യുവാക്കൾ എന്താണ് ഇവിടെ ചെയ്യുന്നതെന്നോ, എന്തിനാണിവിടെ വന്നതെന്നോ അവർക്കറിയില്ല.. പഴയ ഭൂപടമുപയോഗിച്ച് യുക്രെയ്‌നിലേക്ക് കടന്നതുകൊണ്ടാണ് റഷ്യയുടെ യുവപട്ടാളക്കാർക്ക് വഴിതെറ്റിയതെന്നും ഇപ്പോൾ തങ്ങൾക്കിടിയിലേക്ക് എത്തിപ്പെട്ടതെന്നും ചുറ്റും കൂടി നിന്നവർ പ്രതികരിച്ചു.

ഇത്തരത്തിൽ യുക്രെയ്‌നിൽ എത്തിപ്പെട്ട ഒട്ടുമിക്ക റഷ്യൻ സൈനികരും കൗമാരക്കാരാണ്. എന്തിനാണ് ഈ യുദ്ധം നടക്കുന്നതെന്ന് പോലും അറിയാത്ത യുവാക്കളെന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ആദ്യം യുക്രെയ്‌നിലെ ഒരു പ്രാദേശിക ചാനലാണ് വീഡിയോ പുറത്തുവിട്ടത്.. പിന്നീടത് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

Video shared on Ukrainian channels of a captured Russian soldier apparently being fed by locals. The post says he burst into tears when he was allowed to video-call his mother. So many of these troops are just teenagers, with absolutely no clue what this war is really for. pic.twitter.com/oCPUC8cKcO

— Matthew Luxmoore (@mjluxmoore) March 2, 2022

6.6 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ ദൃശ്യങ്ങൾക്ക് വെറും 42 സെക്കൻഡ് മാത്രമാണ് ദൈർഘ്യം. യുദ്ധമുഖത്തും മനുഷ്യത്വം കൈവിടാത്ത ചിലരുണ്ടെന്നത് തന്നെയാണ് ഇത്തരം ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

Tags: Ukraine WarViral VideoUkraine Crisis
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies