'മീടൂ' ആരോപണങ്ങൾ കുമിഞ്ഞു കൂടുന്നു; ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും നോക്കി കേസെടുക്കേണ്ട ഗതികേടിൽ കേരള പോലീസ്; 'മീടൂ'വിന് അപ്പുറത്തേക്ക് പരാതി നൽകാൻ തയ്യാറാകാത്ത 'ശക്തമായ' നിലപാടിനെതിരെ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മീടൂ’ ആരോപണങ്ങൾ കുമിഞ്ഞു കൂടുന്നു; ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും നോക്കി കേസെടുക്കേണ്ട ഗതികേടിൽ കേരള പോലീസ്; ‘മീടൂ’വിന് അപ്പുറത്തേക്ക് പരാതി നൽകാൻ തയ്യാറാകാത്ത ‘ശക്തമായ’ നിലപാടിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനുള്ള വേദിയാണ് മീടൂ.. എന്നാൽ മീടൂ ഉന്നയിച്ചാൽ മാത്രം മതിയോ.. ആരോപണ വിധേയർക്കെതിരെ പരാതി നൽകാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഉയരുന്ന ചോദ്യം. ഒരുവശത്ത് മീടൂ കുമിഞ്ഞ് കൂടുമ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകൾ കണ്ട് കേസെടുക്കേണ്ട പോലീസിന്റെ ഗതികേടും ചർച്ചയാകുകയാണ്..

കൊച്ചിയിലെ ടാറ്റൂ ഷോപ്പിലെ കലാകാരനെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണം ഉയർന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടികൾ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരേ കലാകാരനിൽ നിന്നും ടാറ്റു അടിക്കാനെത്തിയ നിരവധി സ്ത്രീകൾ ഇത്തരം അതിക്രമത്തിന് ഇരയായെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് അറിഞ്ഞത്. ടാറ്റു അടിക്കുന്ന സൂചിമുനയിൽ പേടിപ്പിച്ച് നിർത്തിയാണ് ഇത് സംഭവിച്ചതെന്ന് പുറത്തുവന്നതോടെ ദേശീയ മാദ്ധ്യമങ്ങൾ വരെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം പെൺകുട്ടികൾ വെളിപ്പെടുത്തിയപ്പോൾ കൊച്ചിയിലെ സകല ടാറ്റൂ ഷോപ്പുകളും കയറിയിറങ്ങി അന്വേഷണം നടത്തുന്ന തിരക്കിലായിരുന്നു പോലീസ്. എല്ലാ ഷോപ്പുകളും പരിശോധനയ്‌ക്ക് വിധേയമാക്കി. വിശദാംശങ്ങൾ സ്വീകരിച്ചു. എല്ലാ ടാറ്റുവിന്റെ മറവിൽ അതിക്രമം നടത്തുന്ന സകല കലാകാരന്മാരെയും ശരിയാക്കാനുള്ള പോലീസിന്റെ പോക്കും ഏറെ പ്രശംസ പിടിച്ചുപറ്റി.

ഇതിനിടെ മീടൂ ആരോപണം നേരിട്ട ടാറ്റു സ്റ്റുഡിയോയിലെ കലാകാരൻ സുധീഷിനെതിരെ സ്വന്തം സഹപ്രവർത്തകൻ പോലും രംഗത്ത് വന്നതും നാം കണ്ടതാണ്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം വെറും ആരോപണം മാത്രമായി നിലനിൽക്കുന്നുവെന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായ ആരും തന്നെ പോലീസിൽ പരാതി നൽകാൻ തയ്യാറല്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശന ശരങ്ങളുയർന്നത്..

തൽകാലം സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന്റെ അവസ്ഥ അതിലേറെ ദയനീയം. ഇത്രയൊക്കെയായിട്ടും പരാതി നൽകാൻ ആരും തയ്യാറല്ല. ആരോപണം ഉന്നയിച്ച ചിലർ കുടുംബത്തോടൊപ്പം പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി പരാതിയില്ലെന്ന് പ്രത്യേകം അറിയിച്ചു. ഫോൺ വഴി വിളിച്ച് പറഞ്ഞാലും മതി, കേസെടുത്തോളാമെന്ന് പറഞ്ഞിട്ടും, ആർക്കും ഒരു പരാതിയുമില്ല, പക്ഷേ മീടൂ’ ഉണ്ട്. അതെല്ലാം സത്യസന്ധവുമാണെന്നതാണ് ‘ഹൈലൈറ്റ്’.

ഒരാൾ മീടൂ ആരോപിക്കുന്നു, ഒരുപാട് പേർ കമന്റായി അവർ നേരിട്ട ദുരുനുഭവം പങ്കുവെക്കുന്നു. ഒരാൾക്ക് നേരെ ഒന്നിലേറെ ആരോപണങ്ങളും ഉണ്ട്. ഇതെല്ലാം ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും ഇരുന്നു വായിച്ച്, നുള്ളിപ്പെറുക്കിയെടുത്ത് കേസെടുക്കേണ്ട ഗതികേടിലാണ് കേരള പോലീസ്.

Tags: Kerala Policesexual abuseMee too
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies