ന്യൂഡൽഹി : ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ കായിക ലോകം. ലോക ക്രിക്കറ്റിന് തീരാ നഷ്ടമാണ് ഷെയ്ൻ വോണിന്റെ വിയോഗം എന്നാണ് സഹതാരങ്ങൾ ഉൾപ്പെടെ പറയുന്നത്. വിവിധ രംഗത്തെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി.
ജീവിതം അസ്ഥിരവും, പ്രവചനാതീതവുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ വിരട് കോഹ്ലി പറഞ്ഞു. കായിക ലോകത്തെ മഹാനും, ഏറെ അടുപ്പവുമുള്ള വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദു:ഖമുളവാക്കുന്നു. പന്തിനെ ചുഴറ്റി എറിയാൻ വിരുതുള്ള ഇതിഹാസത്തിന് വിടയെന്നും വിരാട് കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
ഷെയ്ൻ വോണിന്റെ വിയോഗത്തിൽ അതീവ ദു:ഖിതനാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. പകരംവയ്ക്കാനാകാത്ത ഇതിഹാസം. കളിയുടെ ചാമ്പ്യൻ ഞങ്ങളെവിട്ട് പോയി. ഷെയ്ൻ വോൺ. ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments