കൊച്ചി : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദന് നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ 11 ന് പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തിലാണ് ചടങ്ങ്.
കമ്പ്യൂട്ടര്‍- തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരി മത്സ്യ സംസ്കരണ പരിശീലന കേന്ദ്രം, പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
അശോക് സിംഗാള്‍ കൗശല്‍ വികാസ് കേന്ദ്രം എന്ന പേരിലായിരിക്കും കേന്ദ്രം അറിയപ്പെടുക. സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് തീരുമാനം .
Comments