പ്രശ്‌നപരിഹാരത്തിനിറങ്ങി ഇസ്രായേൽ; റഷ്യയിലെത്തി പുടിനെ സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി; യുക്രെയ്‌നിലെ ജൂതരുടെ സുരക്ഷയെക്കുറിച്ചും ചർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രശ്‌നപരിഹാരത്തിനിറങ്ങി ഇസ്രായേൽ; റഷ്യയിലെത്തി പുടിനെ സന്ദർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി; യുക്രെയ്‌നിലെ ജൂതരുടെ സുരക്ഷയെക്കുറിച്ചും ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 12:44 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ സമവായത്തിനായി ലോകം മുഴുവൻ ശ്രമിക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായി അപത്രീക്ഷിത കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ക്രെംലിനിൽ പുടിനുമായി മൂന്ന് മണിക്കൂറോളം ചർച്ച നടത്തിയ അദ്ദേഹം ഇന്നലെ രാത്രി തന്നെ ഇസ്രായേലിലേക്ക് മടങ്ങി.

യുക്രെയ്‌നിലെ ജൂതമതസമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇറാനുമായുള്ള ആണവബന്ധം സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തതായാണ് വിവരം. റഷ്യയുമായും യുക്രെയ്‌നുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇസ്രായേലിന്റെ ഇടപെടൽ യുദ്ധത്തിന് അയവ് വരുത്തുമോ എന്ന പ്രതീക്ഷയിലാണ് ലോകം.

പുടിനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബെന്നറ്റ്, യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമിർ സെലൻസ്‌കിയുമായി രണ്ടുതവണ ഫോണിൽ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുക്രെയ്ൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇരു രാജ്യങ്ങളുടെ നേതാക്കളുമായും ബെന്നറ്റ് സംസാരിച്ചതെന്നാണ് റിപ്പോർട്ട്.

അതേസമയം ബെന്നറ്റിന്റെ റഷ്യൻ സന്ദർശനം എത്രത്തോളം ഫലപ്രദമാകുന്ന കാര്യം പറയാനാൻ സമയമായിട്ടില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റിന്റെ വക്താവ് സെർജി നിക്കിഫോറാവ് വ്യക്തമാക്കി. സെലൻസ്‌കിയുമായുള്ള ബെന്നറ്റിന്റെ ചർച്ചയിൽ പുതുതായി ഒന്നും പറഞ്ഞിട്ടില്ല. ബെന്നറ്റിൽ നിന്നോ പുടിനിൽ നിന്നോ വ്യക്തമായ സൂചന ലഭിക്കുന്നത് വരെ തങ്ങൾക്ക് മദ്ധ്യസ്ഥതയുടെ ഫലങ്ങൾ വിലയിരുത്താനാവില്ലെന്ന് സെർജി പറഞ്ഞു.

Tags: MOSCOWUkraine War
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies