ഹൈദരാബാദ് : തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എൻ വി രമണ . ടിടിഡി ചെയർമാൻ വൈ.വി. സുബ്ബ റെഡ്ഡി, ഇഒ കെ.എസ് ജവഹർ റെഡ്ഡി, അഡീഷണൽ ഇ.ഒ എ.വി. ധർമ്മ റെഡ്ഡിയും തിരുപ്പതി എംഎൽഎ ബി. കരുണാകർ റെഡ്ഡിയും എന്നിവർ ചേർന്ന് പ്രധാന കവാടത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
ക്ഷേത്രത്തിന്റെയും സ്ഥലത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാന പുരോഹിതൻ അദ്ദേഹത്തെ ദേവന്റെ ശേഷവസ്ത്രം നൽകി ആദരിച്ചു.കാണിക്ക വഞ്ചിയിൽ കാണിക്ക അർപ്പിക്കാനും അദ്ദേഹം മറന്നില്ല . ക്ഷേത്രഭാരവാഹികൾ അദ്ദേഹത്തിന് ലഡ്ഡുവും തീർത്ഥപ്രസാദവും സമ്മാനിച്ചു .
പ്രധാന ക്ഷേത്രത്തിന് മുന്നിലുള്ള അഖിലാണ്ഡത്തിൽ നാളികേരവും ഉടച്ച ശേഷമായിരുന്നു മടക്കം . രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ക്ഷേത്രത്തിൽ ദർശനം പുനരാരംഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ സർവ്വാധിപനായ വെങ്കിടേശ്വരനോട് പ്രാർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.
Comments