പാട്ന: യുക്രെയ്നില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി നടത്തുന്ന രക്ഷാപ്രവര്ത്തനങ്ങള്ക്കെതിരെ നിരന്തര പരിഹാസം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി. രാഹുല്‍ ഗാന്ധി യാതൊരു അടിസ്ഥാനവുമില്ലാതെ നുണകളുടെ കെട്ടുമായി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകളില്‍ യാതൊരു അര്‍ത്ഥവുമില്ല. നുണകളുടെ ഒരു കൂമ്പാരമാണത്. യുക്രെ്നില് കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയില്‍ എത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമാണ് പ്രധാനമന്ത്രി മോദി. അതുകൊണ്ടാണ് ഇന്ന് എല്ലാവരും ഇന്ത്യയിലേക്ക് ഉറ്റു നോക്കുന്നത്.’ അദ്ദേഹം പറഞ്ഞു.
ഒഴിപ്പിക്കല്‍ ഒരു ഔദാര്യമല്ലെന്നും, സര്‍ക്കാരിന്റെ കടമയാണെന്നുമായിരുന്നു ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. രക്ഷാപ്രവര്‍ത്തനം പരാജയമാണെന്ന് യുക്രെയ്നില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിനി പറയുന്ന വീഡിയോ സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥിനി ഉത്തരാഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവിന്റെ മകളായിരുന്നു. ഇത്തരത്തില്‍ രക്ഷാദൗത്യ സമയത്തും ഇത്തരം തരംതാണ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
Comments