ബാക്ക്പാക്കും കൈത്തണ്ടയില്‍ എഴുതിയ ഫോണ്‍ നമ്പറുമായി 1000 കിലോമീറ്റര്‍ ഒറ്റയ്ക്ക് സഞ്ചരിച്ച് അതിര്‍ത്തിയിലെത്തി 11കാരന്‍; യഥാര്‍ത്ഥ ഹീറോ ആണെന്ന് പോലീസ്‌
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാക്ക്പാക്കും കൈത്തണ്ടയില്‍ എഴുതിയ ഫോണ്‍ നമ്പറുമായി 1000 കിലോമീറ്റര്‍ ഒറ്റയ്‌ക്ക് സഞ്ചരിച്ച് അതിര്‍ത്തിയിലെത്തി 11കാരന്‍; യഥാര്‍ത്ഥ ഹീറോ ആണെന്ന് പോലീസ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 11:21 am IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ കരളലിയിപ്പിക്കുന്ന നിരവധി രംഗങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് ദശലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാരാണ് അഭയാർത്ഥികളായി മറ്റ് നാടുകളിലേക്ക് പോകുന്നത്. ഭാര്യയോടും മക്കളോടും മാതാപിതാക്കളോടും യാത്ര പറഞ്ഞ് യുദ്ധത്തിനായി യുക്രെയ്‌നിൽ തന്നെ തുടരുന്ന യുവാക്കളുടേത് അടക്കം ധാരാളം വാർത്തകൾ നമ്മൾ ദിവസവും കാണാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം വൈറലായിക്കൊണ്ടിരിക്കുന്നത്. യുക്രെയ്‌നിൽ നിന്നും അതിർത്തി കടന്ന് സ്ലൊവാക്യയിൽ എത്തിയ 11 വയസ്സുള്ള ഒരു കുട്ടിയെ കുറിച്ചുള്ള വാർത്തയാണിത്. 1000 കിലോമീറ്റര്‍ ദൂരം തനിച്ച് സഞ്ചരിച്ചാണ് കുട്ടി അതിര്‍ത്തിയിലേക്കെത്തിയത്. സ്ലൊവാക്യൻ പോലീസ് തന്നെയാണ് ഈ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചത്.

‘ഒറ്റയ്‌ക്കാണ് ഈ 11 വയസ്സുകാരൻ അതിർത്തി കടന്നെത്തിയത്. ഒരു ബാക്ക് പാക്കും പാസ്‌പോർട്ടും മാത്രമാണ് അവന്റെ കൈവശം ഉണ്ടായിരുന്നത്. കൈത്തണ്ടയിൽ ഒരു ഫോൺ നമ്പറും എഴുതിയിട്ടുണ്ടായിരുന്നു. യുക്രെയ്‌നിലെ സപ്പോരിഷ്യൽ നിന്നാണ് കുട്ടി സ്ലൊവാക്യയിലേക്ക് എത്തുന്നത്. ഏറ്റവും മികച്ച വസ്ത്രങ്ങളാണ് അവൻ ധരിച്ചിരുന്നത്. അവന്റെ മാതാപിതാക്കൾ യുക്രെയ്‌നിൽ തന്നെ തുടരുകയാണ്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് മാതാപിതാക്കൾ അവനെ അതിർത്തി കടത്തി ഇവിടേക്ക് വിട്ടത്. തീർത്തും ഒറ്റയ്‌ക്കാണ് ഈ കുട്ടി ഇവിടെ വരെ എത്തിയത്’ സ്ലൊവാക്യൻ പോലീസിന്റെ കുറിപ്പിൽ പറയുന്നു.

അതിർത്തി കടന്നെത്തിയ കുട്ടിയ്‌ക്ക് പോലീസ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകിയ ശേഷം സുരക്ഷിത യാത്രയ്‌ക്ക് വേണ്ടുന്ന സൗകര്യങ്ങളും ചെയ്ത് നൽകി. ‘ഈ കുട്ടിയാണ് യഥാർത്ഥ ഹീറോ. അവന്റെ ചിരിയും, ഭയമില്ലാത്ത മുഖവും, നിശ്ചയദാർഢ്യവുമെല്ലാം പ്രചോദനമാണെന്നും’ പോലീസിന്റെ കുറിപ്പിൽ പറയുന്നു. അതിർത്തി കടന്നെത്തിയ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് വേണ്ടിയാണ് നമ്പർ കൈത്തണ്ടയിലെഴുതി സൂക്ഷിച്ചതെന്നും കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Tags: RussiaUkraine Warslovakia
Share
Tweet
SendShare

More News from this section

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies