നൈതാൽ: ഉത്തരാഖണ്ഡിൽ വീണ്ടും ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. 70 സീറ്റിൽ 35-37 സീറ്റുവരെ നേടി ഉത്തരാഖണ്ഡിൽ ബിജെപിയുടെ ഭരണതുടർച്ചയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ടൈംസ് നൗ പുറത്ത് വിട്ട പ്രവചനം അനുസരിച്ച് കൃത്യമായ ഭൂരിപക്ഷത്തിന് അപ്പുറത്തേക്കുള്ള സീറ്റുകൾ ബിജെപി നേടുമെന്നാണ് വ്യക്തമാക്കുന്നത്. കോൺഗ്രസ് 31 സീറ്റുകൾ വരെ നേടിയേക്കാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മിയ്ക്ക് ഉത്തരാഖണ്ഡിൽ 1 സീറ്റിൽ തൃപ്തിപ്പെടേണ്ടി വരുമെന്നാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
13 ജില്ലകളിലായി 70 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 14 നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ മാർച്ച് 10 നാണ്.
Comments