ബംഗാൾ നിയമ സഭയിൽ തൃണമൂൽ നാടകം ; ഗവർണറെ തൊഴുത് മമത ബാനർജി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ നിയമ സഭയിൽ തൃണമൂൽ നാടകം ; ഗവർണറെ തൊഴുത് മമത ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 09:34 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ബജറ്റ് സെഷന്റെ ആദ്യ ദിനം നാടകീയ രംഗങ്ങൾ. ബംഗാളിൽ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയുടെ നടുത്തളത്തിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു. ഇതിനിടെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറെ നയപ്രസംഗം നടത്തുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി ക്ഷണിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഗവർണർ പ്രസംഗിക്കാതെ തിരികെ പോകാൻ തുടങ്ങി. ഇതോടെയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ഗവർണർക്ക് മുന്നിൽ തൊഴുകയ്യുകളോടെ നിന്നത്.

ബംഗാളിൽ തിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ ബിജെപി അംഗങ്ങൾക്കും അവരുടെ വീടുകൾക്കും നേരെ തൃണമൂൽ ഗുണ്ടകൾ വ്യാപകമായ ആക്രമണം അഴിച്ചു വിട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി മമത ബാനർജി ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കുന്ന തൃണമൂൽ നിലപാടിനെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം. എന്നാൽ പ്രതിഷേധത്തിനിടയും അക്രമസംഭവങ്ങളെ അപലപിക്കാനോ തള്ളിപ്പറയാനോ മമത തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗവർണർ നിയമസഭയിൽ നിന്നും പോകാനൊരുങ്ങിയത്. ഇതോടെ മുഖ്യമന്ത്രിയും മറ്റ് തൃണമൂൽ എംഎൽഎമാരും അവരവരുടെ സീറ്റുകളിൽ നിന്ന് എണീക്കുകയും ഗവർണറുടെ അടുത്തെത്തി പ്രസംഗം പൂർത്തിയാകാതെ പോകരുതെന്ന് അഭ്യർത്ഥിക്കുകയുമായിരുന്നു. നിയമസഭയെ അഭിസംബോധന ചെയ്യണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഗവർണർ വീണ്ടും ഡയസിലെത്തുകയും നയപ്രസംഗത്തിന്റെ ആദ്യത്തേയും അവസാനത്തേയും ഭാഗം വായിച്ച് പ്രസംഗം അവസാനിപ്പിക്കുകയുമായിരുന്നു.

‘മനപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മമത ബാനർജി ആരോപിച്ചു. സഭയിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോഴും ഞങ്ങൾ മിണ്ടാതെ ഇരിക്കുകയായിരുന്നു. സ്പീക്കർ പല തവണ അവരോട് നിശബ്ദരായിരിക്കാൻ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ടുവെന്ന് കണ്ടപ്പോൾ ബിജെപി ഉണ്ടാക്കിയ നാടകമാണിത്. ഇന്ന് അവർ ചെയ്തത് ഒരിക്കലും ശരിയായില്ല. ഭരണഘടനയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഗവർണറെ തടഞ്ഞ് നിർത്തിയത്. സഭയെ അദ്ദേഹം അഭിസംബോധന ചെയ്യാതെ പോകുന്നത് ശരിയല്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് പ്രസംഗം നടത്താൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചതെന്നും’ മമത ബാനർജി ആരോപിച്ചു.

Tags: Governorwest bengalMamata Banerjeetrinamool MLA
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies