ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് നന്ദി: രക്ഷപെടുത്തിയതിന് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥിനി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ പ്രധാനമന്ത്രിയ്‌ക്ക് നന്ദി: രക്ഷപെടുത്തിയതിന് നന്ദി പറഞ്ഞ് പാക് വിദ്യാർത്ഥിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 08:46 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: റഷ്യൻ ആക്രമണം രൂക്ഷമായ യുക്രെയ്നിൽ നിന്നും രക്ഷപെടാൻ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഇന്ത്യൻ എംബസിയ്‌ക്കും നന്ദി അറിയിച്ച് പാകിസ്താൻ വിദ്യാർത്ഥിനി. പാക് സ്വദേശിയായ അസ്മ ഷഫീഖാണ് നന്ദി അറിയിച്ച് എത്തിയത്. തന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കീവിലെ ഇന്ത്യൻ എംബസിയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന് അസ്മ ഷഫീഖ് പറഞ്ഞു.

അസ്മയുടെ വാക്കുകൾ ഇങ്ങനെ ‘ യുക്രെയ്‌നിൽ കുടുങ്ങിക്കിടന്ന എന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കീവിലെ ഇന്ത്യൻ എംബസിയോട് നന്ദി അറിയിക്കുന്നു. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഞങ്ങൾ ഇവിടെ കുടുങ്ങിക്കിടന്നത്. കൂടാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങളെ രക്ഷപെടുത്തിയതിന് പ്രത്യേകം നന്ദി അറിയിക്കുന്നു. വീട്ടിൽ സുരക്ഷിതമായി ഉടൻ എത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളേയും പിന്തുണച്ചതിന് ഒരുപാട് നന്ദിയുണ്ട്’ അസ്മ പറഞ്ഞു.

#WATCH | Pakistan's Asma Shafique thanks the Indian embassy in Kyiv and Prime Minister Modi for evacuating her.

Shas been rescued by Indian authorities and is enroute to Western #Ukraine for further evacuation out of the country. She will be reunited with her family soon:Sources pic.twitter.com/9hiBWGKvNp

— ANI (@ANI) March 9, 2022

യുക്രെനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികളേയും ഇന്ത്യ രക്ഷിച്ചിരുന്നു. സഞ്ചരിക്കുന്ന വാഹനത്തിൽ ഇന്ത്യൻ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെ പാക് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തി യാത്ര ചെയ്യുകയായിരുന്നു. പിന്നാലെ യുക്രെയ്‌നിലെ പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ഇമ്രാൻ ഖാൻ സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു.

എല്ലാ വിദ്യാർത്ഥികളേയും ഒഴിപ്പിച്ചതായാണ് പാക് എംബസിയുടെ വാദം. എന്നാൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് രക്ഷപെട്ട വിദ്യാർത്ഥികൾ പറയുന്നത്. പാക് എംബസി കള്ളം പറയുകയാണെന്നും അവർക്ക് തങ്ങളുടെ കാര്യത്തിൽ വിഷമമില്ലെന്നുമാണ് വിദ്യാർത്ഥികൾ പരാതിപ്പെടുന്നത്. യുദ്ധത്തിന്റെ പതിനാലാം ദിവസമായ ഇന്നും യുക്രെയ്‌നിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

Tags: Narendra ModiPakistanOPERATION GANGA
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies