കൊച്ചി: ഇന്ത്യൻ വിപണിയിൽ ഫോക്സ് വാഗൺ പ്രീമിയം മിഡ് സൈസ് സെഗ്മെന്റിലെ സെഡാനായ ‘വിർട്ടസ്’ അവതരിപ്പിച്ചു. ടിഎസ്ഐ സാങ്കേതിക വിദ്യയിൽ തയ്യാറാക്കിയ വിർട്ടസ്, ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ 95 ശതമാനം വരെ പ്രാദേശികവൽക്കരണ നിലവാരത്തിൽ എംക്യൂബിഎഒഐഎൻ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചെടുത്തതാണ്. 151 സെയിൽസ് ടച്ച് പോയിന്റുകളിലുടനീളവും ഫോക്സ് വാഗൺ ഇന്ത്യ വെബ്സൈറ്റിലെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം വഴിയും വിർട്ടസ് പ്രീ-ബുക്ക് ചെയ്യാം.
ചലനാത്മകവും വൈകാരികവുമായ ഡിസൈൻ ഭാഷ, വിശാലമായ ഇന്റീരിയറുകൾ, പ്രവർത്തനക്ഷമത, ടിഎസ്ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിർട്ടസ്, വാഹനപ്രേമികളുടെ ഹൃദയം കീഴടക്കുമെന്ന് ഫോക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു. ഈ വിഭാഗത്തിലെ ഏറ്റവും നീളമേറിയ കാറായ വിർട്ടസ്, ഡൈനാമിക്-പെർഫോമൻസ് ലൈനുകളിൽ മികച്ച ക്ലാസ് ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്നു എന്നും ആശിഷ് ഗുപ്ത കൂട്ടിച്ചേർത്തു.
ആകർഷകമായ ഇന്റീരിയറുകൾ, 20.32 സെന്റിമീറ്റർ ഡിജിറ്റൽ കോക്ക്പിറ്റ്, 25.65 സെന്റിമീറ്റർ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഒട്ടോ എന്നിവയിലൂടെ സജ്ജീകരിച്ച വയർലെസ് ആപ്പ് കണക്റ്റ്, സ്റ്റാൻഡേർഡായി ഇമ്മേഴ്സീവ് ശബ്ദമുള്ള എട്ടു സ്പീക്കറുകൾ, വയർലെസ് മൊബൈൽ ചാർജിംഗ്, മൈ ഫോക്സ് വാഗൺ കണക്ട് ആപ്പ് തുടങ്ങിയവയാണ് വിർട്ടസിന്റെ അകത്തളത്തിലെ പ്രത്യേകതകൾ.
സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾട്ടി കൊളിഷൻ ബ്രേക്കുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, എൽഇഡി ഡിആർഎൽ ഉള്ള എൽഇഡി ഹെഡ്ലാമ്പുകൾ, ഐഎസ്ഒഎഫ്‌ഐഎക്‌സ്, ടയർ പ്രഷർ ഡിഫ്‌ലേഷൻ വാണിങ്, റിവേഴ്സ് ക്യാമറ തുടങ്ങി 40ലധികം സുരക്ഷാ സവിശേഷതകൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആക്റ്റീവ് സിലിണ്ടർ ടെക്നോളജിയുള്ള 1.5 ലിറ്റർ ടിഎസ്ഐ ഇവിഒ എഞ്ചിനും, 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനും ഉള്ളതാണ് വിർട്ടസ്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഒട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ 7-സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷൻ ഓപ്ഷനുകൾ എന്നിവയുമുണ്ട്. വൈൽഡ് ചെറി റെഡ്, കാർബൺ സ്റ്റീൽ ഗ്രേ, റിഫ്‌ളക്സ് സിൽവർ, കുർക്കുമ യെല്ലോ, കാൻഡി വൈറ്റ്, റൈസിംഗ് ബ്ളൂ എന്നീ നിറങ്ങളിൽ വാഹനം ലഭിക്കും.















