ഷെയ്ൻ വോണിന്റെ ലിക്വിഡ് ഡയറ്റ്; അപ്രതീക്ഷിത അന്ത്യത്തിന് കാരണമോ? പാർശ്വഫലങ്ങളറിയാം..
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഷെയ്ൻ വോണിന്റെ ലിക്വിഡ് ഡയറ്റ്; അപ്രതീക്ഷിത അന്ത്യത്തിന് കാരണമോ? പാർശ്വഫലങ്ങളറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2022, 04:14 pm IST
Facebook
Twitter
WhatsAppTelegram

ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിതമായ മരണം ലോകം ഇപ്പോഴും ചർച്ച ചെയ്യുകയാണ്. 52-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമാണെന്നും വ്യക്തമായിരുന്നു. അസ്വാഭാവികത ഒന്നുമില്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും താരത്തിന്റെ ഡയറ്റും ഭക്ഷണരീതിയുമെല്ലാമാണ് ചോദ്യ ചിഹ്നമാകുന്നത്. അതികഠിനമായ ഭക്ഷണക്രമമായ ലിക്വിഡ് ഡയറ്റിലായിരുന്നു വോൺ എന്നതാണ് കാരണം.

ശരീരത്തിലെ കലോറി കുറയ്‌ക്കുകയാണ് ലിക്വിഡ് ഡയറ്റുകളുടെ ലക്ഷ്യം. അതുവഴി ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഇത് ഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമായിരുന്നു വോൺ കഴിച്ചിരുന്നത്. ജൂലൈ മാസമാകുമ്പോഴേക്കും ഡയറ്റ് വിജയകരമായി പൂർത്തിയാക്കി ശരീരരൂപം വീണ്ടെടുക്കണമെന്നായിരുന്നു വോണിന്റെ ആഗ്രഹം. ഇക്കാര്യം വ്യക്തമാക്കുന്ന ട്വീറ്റും അദ്ദേഹം മരിക്കുന്നതിന് മുമ്പ് പങ്കുവെച്ചിരുന്നു.

വോൺ ഡയറ്റ് പ്ലാനിലായിരുന്നുവെന്ന് മരണശേഷം അദ്ദേഹത്തിന്റെ മാനേജരും വ്യക്തമാക്കിയിട്ടുണ്ട്. 14 ദിവസത്തെ ലിക്വിഡ് ഡയറ്റിലായിരുന്നു വോൺ. ഈ ദിവസങ്ങളിൽ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് ആഹാരം. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച പതിവില്ലാത്ത വിധം അദ്ദേഹം വിയർക്കുന്നുണ്ടായിരുന്നു. ലിക്വിഡ് ഡയറ്റ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ എപ്രകാരമാണ് ബാധിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. പെട്ടെന്നുള്ള ഹൃദയാഘാത്തിലേക്ക് നയിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനമായ ഭക്ഷണക്രമമായിരുന്നോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്.

ലിക്വിഡ് ഡയറ്റുകൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?

ശരീരത്തിൽ ധാതുക്കളും വിറ്റാമിനുകളും സമ്പുഷ്ടമാക്കി കൊഴുപ്പ് കുറക്കാൻ ലക്ഷ്യമിട്ടുള്ള ദ്രാവകങ്ങളാണ് ലിക്വിഡ് ഡയറ്റിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഇതിൽ ഫൈബർ അടങ്ങിയിരിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. ലിക്വിഡ് ഡയറ്റിന് ഫലം നൽകാൻ സാധിക്കുമെങ്കിലും ദീർഘകാലത്തേക്ക് ഫലപ്രദമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാരണം ലിക്വിഡ് ഡയറ്റ് സ്വീകരിക്കുന്നവർക്ക് ശരീരത്തിലേക്ക് ലഭിക്കേണ്ട എല്ലാ പോഷകങ്ങളും കിട്ടുകയില്ല. അമിതമായ ഭക്ഷണക്രമം വിളർച്ചയ്‌ക്കും കാരണമാകും. കൂടാതെ ശരീരത്തിലെ അവയവങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും.

ലിക്വിഡ് ഡയറ്റിന് നിരവധി പാർശ്വഫലങ്ങളിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തലവേദന, തലകറക്കം, കടുത്ത ക്ഷീണം, വയറിളക്കം, മലബന്ധം എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ബീൻസ്, നട്ട്‌സ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്തുന്ന ഭക്ഷണക്രമമാണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്. കൂടാതെ ദിവസം മുഴുവൻ സജീവമായി ഇരിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യും.

 

Tags: SHANE WARNEShane Warne Death
Share
Tweet
SendShare

More News from this section

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

Latest News

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies