പേടിച്ചാലും തിരിഞ്ഞ് നിന്ന് പേടിയില്ലെന്ന് പറയണം; സമ്പൂർണ തോൽവിക്കിടയിലും രാഹുലിന്റെ താത്വിക അവലോകനം പോസ്റ്റ് ചെയ്ത് കോൺഗ്രസ്; ഒന്നും മനസ്സിലാകാതെ ജനങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേടിച്ചാലും തിരിഞ്ഞ് നിന്ന് പേടിയില്ലെന്ന് പറയണം; സമ്പൂർണ തോൽവിക്കിടയിലും രാഹുലിന്റെ താത്വിക അവലോകനം പോസ്റ്റ് ചെയ്ത് കോൺഗ്രസ്; ഒന്നും മനസ്സിലാകാതെ ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 01:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിൽ കോൺഗ്രസ് അടിയേ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വെറും 17 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ വൻ പരാജയം ഏറ്റുവാങ്ങി. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സ്ഥിതി മറ്റൊന്നല്ല. ഒരു കാലത്ത് കോൺഗ്രസിന്റെ വലിയ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ ഇന്ന് രണ്ടക്കം പോലും തികയ്‌ക്കാൻ കോൺഗ്രസിന് ആയിട്ടില്ല. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. പ്രിയങ്ക ഗാന്ധി നേരിട്ടായിരുന്നു ഇവിടെ പ്രചാരണത്തിന് ഇറങ്ങിയത്. യുപിയിൽ യോഗി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അധികം തിരഞ്ഞെടുപ്പ് യോഗങ്ങളെ പ്രിയങ്ക അഭിസംബോധന ചെയ്തു. എന്നാൽ റായ്ബറേലിയും അമേഠിയും പോലുള്ള കോൺഗ്രസിന്റെ ഉറച്ച കോട്ടകൾ പോലും അവരെ പൂർണമായും കൈവിട്ട കാഴ്ചയാണ് കാണാനാകുന്നത്.

സമ്പൂർണ പരാജയം നേരിട്ട സമയത്തും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചില പോസ്റ്റുകളാണ് ഇപ്പോൾ കൗതുകമാകുന്നത്. രാഹുൽഗാന്ധിയുടെ പഴയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് കൊണ്ടാണ് അൽപ്പസമയം മുൻപ് കോൺഗ്രസ് പേജിൽ ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭയം എന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണെന്നാണ് ആദ്യത്തെ ട്വീറ്റിൽ പറയുന്നത്. ‘ പേടി എന്നത് ഒരു തിരഞ്ഞെടുപ്പാണ്. നമുക്ക് എന്തിനെയെങ്കിലും പേടിയുണ്ടെങ്കിൽ, പേടി എന്ന തിരഞ്ഞെടുപ്പ് നമ്മൾ നടത്തുന്നത് കൊണ്ടാണത് സംഭവിക്കുന്നത്. പേടിക്കേണ്ടി വരുമെന്ന് നമ്മൾ ബോധപൂർവ്വം തീരുമാനിക്കുകയാണ്. അതേസമയം അവിടെ മറ്റൊരു തിരഞ്ഞെടുപ്പിനുള്ള സൗകര്യവുമുണ്ട്. തിരിഞ്ഞ് നിന്നിട്ട് നിങ്ങൾക്ക് പറയാം, ഞാൻ പേടിക്കുന്നില്ല എന്ന്. നിങ്ങൾ എന്തു പറഞ്ഞാലും ശരി, എനിക്ക് ഒരു കാര്യം പറയാനാകും. ഞാൻ ഒന്നിനേയും പേടിക്കുന്നില്ല’ എന്നാണ് ആദ്യത്തെ ട്വീറ്റിൽ പറയുന്നത്.

Fear is a choice. When we're scared of something, we are choosing to be scared of it. We consciously decide that we're going to be scared.

But there is also another decision: You can turn around & say I'm not scared.

No matter what you do, I am not scared.: Shri @RahulGandhi pic.twitter.com/Av1mgtP8UC

— Congress (@INCIndia) March 10, 2022

‘ നിങ്ങൾ കളിക്കാനിറങ്ങുമ്പോൾ, നിങ്ങളുടെ പേടികളോടാണ് നിങ്ങൾ പോരാടാനിറങ്ങുന്നത്. ഭയം പരീക്ഷിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലമെന്ന് സ്‌പോർട്‌സിനെ പറയാനാകും. ഭയത്തോട് എങ്ങനെ പൊരുതണമെന്ന് അത് നമ്മളെ പഠിപ്പിക്കും’ എന്നാണ് അടുത്ത ട്വീറ്റ്. ഓരോരുത്തരും ഓരോ പ്രതീക്ഷയാണെന്നാണ് അടുത്ത ട്വീറ്റിൽ പറയുന്നത്. ‘ ഞാൻ മാത്രമല്ല നിങ്ങളുടെ പ്രതീക്ഷ. നിങ്ങൾ ഓരോരുത്തരും ഓരോ പ്രതീക്ഷകളാണ്. ഓരോ വ്യക്തികളും പ്രതീക്ഷയാണ്. ഒന്നിനേയും പേടിക്കുന്നില്ലെന്ന് നിങ്ങൾക്ക് തിരിഞ്ഞ് നിന്ന് പറയാനാകണം. നിങ്ങൾ ഒന്നിനേയും പേടിക്കേണ്ടതില്ല’. ഇതാണ് മൂന്നാമത്തെ ട്വീറ്റിൽ പറയുന്നത്. രാഹുലിന്റെ പഴയ പ്രസംഗത്തോടൊപ്പമാണ് ഈ വരികളും കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: CongressRahul Gandhitweetelection result
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies