പ്രവചനങ്ങൾ തെറ്റിയില്ല, നാലിടത്തും ബിജെപി; ചോദ്യചിഹ്നമായി കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവചനങ്ങൾ തെറ്റിയില്ല, നാലിടത്തും ബിജെപി; ചോദ്യചിഹ്നമായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 06:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് കണക്കാക്കിയ തെരഞ്ഞെടുപ്പിലാണ് ഭാരതീയ ജനത പാർട്ടി വെന്നിക്കൊടി പാറിച്ചത്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഒന്നും തന്നെ തെറ്റിക്കാതെയാണ് ബിജെപി തരംഗമായത്.

37 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ഉത്തർപ്രദേശിലും ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടിക്കൊണ്ട് ഉത്തരാഖണ്ഡിലും കാവിതേരോട്ടം തന്നെ നടത്തി. മണിപ്പൂരിലും പുഷ്പം പോലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ പാർട്ടിക്ക് സാധിച്ചു. ഗോവയിലും പ്രതീക്ഷിച്ചത് പോലെ ബിജെപി തന്നെ മുന്നിൽ.

ഗോവ-20, മണിപ്പൂർ -32, പഞ്ചാബ്-2, ഉത്തർപ്രദേശ്-255, ഉത്തരാഖണ്ഡ്-47 എന്നിങ്ങനെയാണ് പാർട്ടി വിജയിച്ച സീറ്റികളുടെ കണക്ക്. ഇതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും ഉടനാരംഭിക്കും.

പഞ്ചാബിൽ കോൺഗ്രസിനെ തിരുത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആം ആദ്മി ദേശീയ തലത്തിലേക്ക് വന്നിരിക്കുന്നത്. ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആദ്യമായാണ് ആം ആദ്മി ഭരണം പിടിച്ചെടുക്കുന്നത്. കർഷക സമരവും കോൺഗ്രസിന്റെ തമ്മിലടിയും പാർട്ടിക്ക് ഗുണം ചെയ്തു. എന്നാൽ പഞ്ചാബിലെ ആം ആദ്മിയുടെ വിജയം ബിജെപിക്കുള്ള വഴിയൊരുക്കൽ ആണെന്നാണ് നിരീക്ഷണം.

ബിജെപി മുന്നേറുകയും ആം ആദ്മി ഉയരുകയും ചെയ്തപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത് കോൺഗ്രസിന്റെ നിലനിൽപ്പാണ്. പതിറ്റാണ്ടുകളോളം ഇന്ത്യ അടക്കി ഭരിച്ചിരുന്ന ഒരു ദേശീയ രാഷ്‌ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്ത് പോലും ഇടം പിടിക്കാനായില്ല എന്ന് മാത്രമല്ല, സ്ഥാനാർത്ഥികൾ നാണംകെട്ട തോൽവി നേരിടുകയും ചെയ്തു. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും ഭരണം പിടിക്കുമെന്നും പഞ്ചാബിൽ നിലനിർത്തുമെന്നും കോൺഗ്രസ് നേതൃത്വം വീരവാദം മുഴക്കിയിരുന്നു. ഇതിനായി രാഹുലും പ്രിയങ്കയും ഓടിനടന്ന റാലികളും പ്രകടനങ്ങളും നടത്തി. എന്നാൽ ഇവിടൊന്നും തന്നെ മികച്ച ഭൂരിപക്ഷം നേടാൻ പാർട്ടിക്കായില്ല. എല്ലാം തങ്ങളുടെ തെറ്റാണെന്ന് ഏറ്റുപറഞ്ഞ് സ്വയം തിരുത്തുമെന്നാണ് നേതാക്കൾ പറയുന്നത്.

ഈ തെരഞ്ഞെടുപ്പ് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഒരു ദേശീയ പാർട്ടിയിൽ നിന്നും പ്രാദേശിക പാർട്ടിയായി കോൺഗ്രസ് ചുരുങ്ങുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Assembly Election 2022
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies