യുദ്ധഭൂമിയിൽ ദുരിതത്തിലായത് ദശലക്ഷം കുഞ്ഞുങ്ങളെന്ന് യൂണിസെഫ്; ഒറ്റയ്ക്കും കുടുംബത്തോടൊപ്പവും ലക്ഷക്കണക്കിന് കുട്ടികൾ പലായനം ചെയ്തു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധഭൂമിയിൽ ദുരിതത്തിലായത് ദശലക്ഷം കുഞ്ഞുങ്ങളെന്ന് യൂണിസെഫ്; ഒറ്റയ്‌ക്കും കുടുംബത്തോടൊപ്പവും ലക്ഷക്കണക്കിന് കുട്ടികൾ പലായനം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 11:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്‌നിൽ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പലായനം ചെയ്തുതായി യുണിസെഫ് അറിയിച്ചു. ഭൂരിഭാഗം കുഞ്ഞുങ്ങളും കുടുംബസമേതം പലായനം ചെയ്തവരാണ്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ എന്നീ അയൽരാജ്യങ്ങളിലേക്കാണ് മിക്കവരും ചേക്കേറിയത്.

പലായനം ചെയ്ത് കുട്ടികളുടെ എണ്ണത്തിന്റെ കണക്ക് അതിഭീകരമാണ്. യുക്രെയ്‌നിലെ ഓരോ കുടുംബങ്ങളുടെയും അവിടുത്തെ കുഞ്ഞുങ്ങളുടെയും സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് പലായനം ചെയ്തവരുടെ കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷിതത്വത്തിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ കുട്ടികൾക്ക് അവർക്ക് പ്രിയപ്പെട്ടതും അറിയാവുന്നതുമായ എല്ലാം ഉപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് യൂണിസെഫ് റീജിയണൽ ഡയറക്ടർ പ്രതികരിച്ചു.

ഇതിനോടകം ആറ് ട്രക്കുകളിലായി 70 ടൺ സാധനങ്ങൾ യുക്രെയ്‌നിലേക്ക് എത്തിയിട്ടുണ്ട്. മെഡിക്കൽ, ശസ്ത്രക്രിയ ആവശ്യങ്ങൾക്കുള്ള കിറ്റുകൾ, പ്രസവചികിത്സ കിറ്റുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയെല്ലാമാണ് എത്തിച്ചത്. യുക്രെയ്‌നിലെ അഞ്ച് പ്രധാന സംഘർഷ ബാധിത പ്രദേശങ്ങളിലുള്ള 22 ആശുപത്രികളിലേക്കാണ് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. മേഖലകളിലുള്ള 20,000 കുട്ടികൾക്കും അവരുടെ അമ്മമാർക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സഹായകേന്ദ്രമായ യൂണിസെഫിന്റെ വെയർഹൗസ് കോപ്പൻഹേഗനിലാണുള്ളത്. അവിടെ നിന്നും മൂന്ന് ട്രക്കുകൾ അയച്ചിട്ടുണ്ട്. വിനോദ, ശുചിത്വ കിറ്റുകളും അവശ്യ സാധനങ്ങളുമാണ് അയച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ട്രക്കുകൾ പോളണ്ടിൽ എത്തിയതായും യൂണിസെഫ് അറിയിച്ചു.

വരും ദിവസങ്ങളിൽ കോപ്പൻഹേഗനിൽ നിന്നും തുർക്കിയിൽ നിന്നും കൂടുതൽ സഹായങ്ങൾ വരുമെന്നും യൂണിസെഫ് റീജിയണൽ ഡയറക്ടർ കൂട്ടിച്ചേർത്തു. യുദ്ധാനന്തര ജീവിതത്തെ അഭിമുഖീകരിക്കാൻ പോകുന്ന എല്ലാ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കഴിയുന്നതെല്ലാം യൂണിസെഫ് ചെയ്യുന്നുണ്ട്. പക്ഷേ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മുന്നോട്ടുവെക്കാനുള്ള ഏക ആവശ്യം. സമാധാനം മാത്രമാണ് സുസ്ഥിര പരിഹാരമെന്നും യൂണിസെഫ് വ്യക്തമാക്കി.

Tags: UNICEFUkraine War
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies