ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

ഉദയ സൂര്യന്റെ നാട് എന്നാണ് ഏഷ്യൻ രാജ്യമായ ജപ്പാൻ അറിയപ്പെടുന്നത്. ആധുനിക ടെക്‌നോളജികൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിരയിലാണ് ജപ്പാന്റെ സ്ഥാനം. ഇലട്രിക്-ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വാഹനം എന്നിവയെല്ലാം വാങ്ങുമ്പോൾ മേയ്ഡ് ഇൻ ജപ്പാൻ നോക്കി വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ ടെക്‌നോളജിൽ മുന്നിലെങ്കിലും പലവിധത്തിലുള്ള അന്ധവിശ്വാസങ്ങൾ വച്ചു പുലർത്തുന്നവരാണ് ജപ്പാൻ ജനത. ഒരു പ്രേതത്തെ ഭയപ്പെട്ട് ജീവിക്കുകയാണ് ടെക്‌നോളജിൽ വിരുതൻമാരായ ജപ്പാനികളെന്ന് പറഞ്ഞാൻ നിങ്ങൽ വിശ്വസിക്കുമോ വിശ്വസിച്ചേ പറ്റു. ജപ്പാനെ ഭയപ്പെടുത്തി പ്രേതം ഒളിച്ചിരുന്ന കൊലയാളി പാറ രണ്ടായി പിളർന്നിരിക്കുയാണ്.. ഒരു കല്ല് പിളരുന്നതിലെന്താണ് ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും? അവിടത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം, അത് വെറും പാറയല്ല, നൂറ്റാണ്ടുകളായുള്ള വിശ്വാസമാണ്. അറിയാം ജപ്പാനിലെ കില്ലിംഗ് സ്റ്റോണിനെകുറിച്ച്…..

1000 വർഷങ്ങൾ പഴക്കമുള്ള ജപ്പാനിലെ കില്ലിംഗ് സ്റ്റോൺ കഴിഞ്ഞ അഞ്ചിനാണ് പിളർന്നത്. നൂറ് പതിറ്റാണ്ടുകളായി ഈ കല്ല് ഒരു പൈശാചിക ശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്നു. ഈ പാറയുടെ സമീപമെത്തിയ ആരെയും ഈ കല്ല് കൊല്ലുമെന്നതാണ് അതിൽ ഏറ്റവും പ്രചാരത്തിലുള്ള വിശ്വാസം. ജപ്പാനിലെ ദുഷ്ടഭൂതം ഈ പാറയിൽ തടവിലായിരുന്നുവെന്ന് ആളുകൾ വിശ്വസിക്കുന്നു. ഈ പാറയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളുടെ സമാധാനം തകർത്ത് ഇപ്പോൾ രണ്ടായി പിളർന്നിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങളായി പാറയ്‌ക്കുള്ളിൽ തളയ്‌ക്കപ്പെട്ടിരുന്ന പിശാച് പുറത്തുചാടിയെന്നാണ് ജപ്പാനിലെ ജനങ്ങൾ പറയുന്നത്.

ടോക്കിയോയ്‌ക്ക് സമീപമുള്ള ടോച്ചിഗിയുടെ വടക്കൻ പർവ്വത പ്രദേശത്താണ് ഈ പാറ സ്ഥിതിചെയ്യുന്നത്. സെഷോ സെകി എന്നാണ് പുരാണത്തിൽ ഈ പാറയെ അറിയപ്പെടുന്നത്. ജാപ്പനീസ് ഐതിഹ്യമനുസരിച്ച്, ഈ പാറയുടെ കഥ 1107 നും 1123 നും ഇടയിലുള്ളതാണ്. തമാമോ-നോ-മേ എന്ന സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമെടുത്ത രാക്ഷസൻ ജപ്പാൻ ഭരിച്ചിരുന്ന ടോബ ചക്രവർത്തിയെ കൊല്ലാനെത്തി. യുദ്ധത്തിൽ അവളെ ഒരു യോദ്ധാവ് കൊന്നുവെന്നും, അതിനുശേഷം അവളുടെ ആത്മാവ് ഈ കല്ലായി മാറിയെന്നുമാണ് കഥ.

ഒരു ബുദ്ധസന്യാസി ഈ കല്ലിലെ ഭൂതത്തെ ഉച്ചാടനം ചെയ്തുവെന്നും ഐതിഹ്യം പറയുന്നു. ഇതോടൊപ്പം, തമോമോ-നോ-മേയുടെ ആത്മാവിനൊപ്പം 9 വാലുകളുള്ള ഒരു കുറുക്കന്റെ ആത്മാവും ഇതിൽ ഉണ്ടെന്നാണ് വിശ്വാസം. പാറ പിളർന്നതോടെ ദുരാത്മാക്കൾ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്നാണ് നാട്ടുകാരുടെ ഭയം. വർഷങ്ങളായി ഈ പാറ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നുവെന്നും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

1957 -ൽ ഈ കല്ല് ഒരു പ്രാദേശിക ചരിത്ര സ്ഥലമായി രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന കില്ലിംഗ് സ്റ്റോൺ കാണാൻ ഇപ്പോൾ ആരും വരാറില്ല. ഈ സ്ഥലത്ത് ദുരാത്മാക്കളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. വിനോദസഞ്ചാരികൾ ഈ സ്ഥലത്തേയ്‌ക്ക പോകാനായി എത്തിയാൽ ഈ പ്രേതക്കഥകൾ പറഞ്ഞ് അവരെ തിരിച്ചയക്കാറാണ് പതിവ്. അതേസമയം ഈ കഥകളിലൊന്നും വിശ്വസിക്കാത്തവരും ഇവിടെയുണ്ട്. ഈ കഥകളൊക്കെ വെറും തമാശയായിട്ടാണ് അവർ കാണുന്നത്.

രണ്ടായി പിളർന്ന പാറയെ ഇനി എന്ത് ചെയ്യാനാകുമെന്ന ആലോചനയിലാണ് അധികൃതർ. ഇതിനായി പ്രാദേശിക ദേശീയ സർക്കാരുകൾ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. മഴവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇത് രണ്ടായി പിളർന്നതാണെന്ന് വിദഗ്ധർ പറയുന്നു. എന്തായാലും കില്ലിംഗ് പാറയ്‌ക്ക് പ്രതിവിധി എന്തെങ്കിലും കണ്ടെത്തുന്നത് വരെ ജപ്പാനിലുള്ളവർക്ക് ഭീതിയുടെ നാളുകളായിരിക്കും.

Tags: japanViral Videokilling stone
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies