കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരേ പോസ്റ്റര്‍. ശ്രീകണ്ഠപുരം എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 5 സംസ്ഥാനം വിറ്റു തുലച്ച കെ.സി.വേണുഗോപാലിന് ആശംസകള്‍. പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നത്.
കെ.സി.വേണുഗോപാലിന്റെ പ്രധാന അനുയായിയായ ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിന്റെ ഓഫീസിനും ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ എരുവേശി, ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയ ടൗണിലെ ചുവരുകളിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.
കെ.സി.വേണുഗോപാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി23 നേതാക്കളും ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രചാരണത്തിന് പോലും പോകാത്ത കെ.സി.വേണുഗോപാല്‍ പൂര്‍ണ പരാജയമാണെന്നാണ് ജി23 നേതാക്കള്‍ പറയുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെ.സി.വേണുഗോപാലിനെ മാറ്റണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. ഈ പദവിയില്‍ കെ.സി.സമ്പൂര്‍ണ പരാജയമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒരിടത്ത് പോലും കെ.സി.വേണുഗോപാല്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.
Comments